ഉദ്യോഗത്തിലല്ല, തൊഴിലുറപ്പിലാണിവർ
text_fieldsശ്രീകണ്ഠപുരം: സർക്കാർ ശമ്പളം വാങ്ങാൻ പി.എസ്.സി പരീക്ഷയെഴുതി കാത്തിരിക്കാൻ ഇപ്പോൾ ഇവർക്ക് സമയമില്ല. അതിന് മുമ്പേ തൊഴിലുറപ്പ് പണിക്കിറങ്ങി സർക്കാർ ശമ്പളം സ്വന്തമാക്കുകയാണ് ചെങ്ങളായി തവറൂൽ ഗ്രാമത്തിലെ ഒരു സംഘം യുവാക്കൾ, ബിരുദധാരികൾ, ഐ.ടി.ഐ പഠനം കഴിഞ്ഞവർ.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കോവിഡ് പ്രതിസന്ധി കാലം ഇവർക്ക് തണലാവുകയായിരുന്നു. ഗ്രാമീണ റോഡുകൾ കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയിലാണ് അഭ്യസ്ഥവിദ്യരായ 14 യുവാക്കൾ പങ്കാളികളായത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന തവറൂൽ-കോട്ടപ്പറമ്പ റോഡ്, പാറക്കാടി സ്വാമി മഠം റോഡ് എന്നിവയുടെ പ്രവൃത്തിയാണ് ഇവർ പൂർത്തിയാക്കിയത്. ബിരുദപഠനം പൂർത്തിയാക്കിയ അഭിജിത്തും ഐ.ടി.ഐ പഠനം കഴിഞ്ഞ ഒ. അമലും നേതൃത്വം നൽകി.
കൂട്ടത്തിൽ അഞ്ചുപേർ ബിരുദധാരികളും നാലുപേർ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയവരുമാണ്. പുതിയ കാലത്ത് തൊഴിലുറപ്പിനിറങ്ങിയ യുവാക്കളെ ഏവരും അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.