നന്മയുടെ വഴികാട്ടി അവർ മുടി മുറിച്ചു നൽകി
text_fieldsശ്രീകണ്ഠപുരം: നന്മയുടെ വഴിയിൽ അർബുദ രോഗികൾക്ക് വിഗ് നിർമിക്കുന്നതിനായി മുടി മുറിച്ചുനൽകി 75 പേർ. ശ്രീകണ്ഠപുരം സമരിറ്റൻ എമർജൻസി ടീം, കെ.സി.വൈ.എം ചെമ്പന്തൊട്ടി ഫൊറോന, സമരിറ്റൻ തണൽ വുമൺസ് വിങ്, എസ്.ഇ.എസ് കോളജ് എന്നിവയുടെ നേതൃത്വത്തിലാണ് ശ്രീകണ്ഠപുരത്ത് കേശദാന ക്യാമ്പ് നടത്തിയത്.
തളിപ്പറമ്പ് ഐ.എം.എ വുമൺസ് വിങ് പ്രസിഡന്റ് ഡോ. ലത മേരി ഉദ്ഘാടനം ചെയ്തു. സമരിറ്റൻ ഒപ്പം കൂട്ടായ്മ ചെയർമാൻ വി.ഡി. ജോസഫ് അധ്യക്ഷത വഹിച്ചു. സമരിറ്റൻ പാലിയേറ്റിവ് ഡയറക്ടർ ഫാ. ബിനു പൈംപിളളിൽ, അസി. ഡയറക്ടർ ഫാ. അനൂപ് നരിമറ്റം, നഗരസഭ കൗൺസിലർ കെ.വി. ഗീത, ഡോ.കെ.ജെ. ലില്ലി, ഡോ. റീന മഞ്ചപള്ളി, മണി കുന്നിൽ, സോയി ജോസഫ്, കാൻസർ രോഗികൾക്കായി മുടിദാനം ചെയ്യുവാനായി ഒരുവർഷത്തോളം മുടിവളർത്തിയ പുലിക്കുരുമ്പയിലെ അലൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.