മലപ്പട്ടത്ത് കോണ്‍ഗ്രസ് ഓഫിസ് കത്തിച്ച കേസില്‍ മൂന്ന് സി.പി.എമ്മുകാരെ ചോദ്യം ചെയ്തു
text_fieldsശ്രീകണ്ഠപുരം: മൂന്നരമാസം മുമ്പ് മലപ്പട്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിന് തീയിട്ടതുമായി ബന്ധപ്പെട്ട കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.
മലപ്പട്ടത്തെ സജീവ സി.പിഎം പ്രവര്‍ത്തകരാണ് ചോദ്യം ചെയ്യലിന് വിധേയരായത്. കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. നേരത്തെ തീവെപ്പിനെ തുടര്‍ന്ന് മയ്യില്‍ പൊലീസ് കേസെടുത്തിരുന്നെങ്കിലും പ്രതികളെക്കുറിച്ച് ഒരു സൂചനയുമുണ്ടായിരുന്നില്ല.
സി.പി.എം പ്രവര്‍ത്തകരാണ് തീവെപ്പിന് പിന്നിലെന്ന് കോണ്‍ഗ്രസും കോണ്‍ഗ്രസിലെ ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായി അവര്‍ തന്നെയാണ് ഓഫിസ് കത്തിച്ചതെന്ന് സി.പി.എമ്മും പരസ്പരം ആരോപിച്ചിരുന്നു. അന്വേഷണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് കേസന്വേഷണം ഡിവൈ.എസ്.പി ഇടപെട്ട് ശക്തമാക്കാന്‍ തീരുമാനിച്ചത്.
രണ്ട് ദിവസത്തിനകം സംഭവത്തിലെ ദുരൂഹത വെളിവായേക്കും. കഴിഞ്ഞ െസപ്റ്റംബര്‍ 17ന് പുലര്‍ച്ചയാണ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസ് കത്തിച്ചത്. മൂന്നാം തവണയാണ് ഓഫിസിന് നേരെ അക്രമമുണ്ടായതെങ്കിലും അക്രമികളെ കണ്ടെത്താനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.