മലപ്പട്ടത്ത് കെട്ടിടം തകർന്ന് മൂന്നുപേർക്ക് ഗുരുതര പരിക്ക്
text_fieldsമലപ്പട്ടത്ത് കെട്ടിടം തകർന്നുവീണ് അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു
ശ്രീകണ്ഠപുരം: മലപ്പട്ടം -കണിയാർ വയൽ റോഡിൽ എ. കുഞ്ഞിക്കണ്ണൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം കെട്ടിടം പൊളിച്ചുനീക്കുന്നതിനിടയിൽ തകർന്നുവീണ് മൂന്നുപേർക്ക് സാരമായി പരിക്കേറ്റു.
മലപ്പട്ടം ഭഗത് സിങ് വായനശാലക്ക് സമീപത്തെ കുന്നുമ്മൽ വീട്ടിൽ ബിബിൻ ദാസ് (18), വയലിലെ പുരയിൽ ടി.വി. അഖിൽ (25), വണ്ണാൻകണ്ടി വീട്ടിൽ അഖിലേഷ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് 5.30ഒാടെയായിരുന്നു സംഭവം.
സ്വകാര്യ വ്യക്തിയുടെ കടമുറി പൊളിച്ചുനീക്കുന്നതിനിടയിലായിരുന്നു അപകടം. കടയുടമയുടെ മക്കളും സുഹൃത്തുക്കളുമടങ്ങിയ ഒമ്പതുപേരാണ് ജോലിയിൽ ഏർപ്പെട്ടത്. കെട്ടിടത്തിെൻറ പിറകുവശം കോൺക്രീറ്റ് കട്ടർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നതിനിടയിൽ മുൻവശത്തെ വാർപ്പടക്കമുള്ള ഭാഗം നിലംപൊത്തുകയായിരുന്നു.
കെട്ടിടത്തിെൻറ മുകളിൽ ഉണ്ടായിരുന്നവർ തെറിച്ച് റോഡിലേക്ക് വീണു. ഉൾവശത്തുണ്ടായിരുന്ന മൂന്നുപേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാരും സമീപവാസികളായ തൊഴിലാളികളും കൂടിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.