വിമതരായി മത്സരിച്ച മുൻ വൈസ് പ്രസിഡൻറുമാർക്ക് ജയം
text_fieldsശ്രീകണ്ഠപുരം: പയ്യാവൂരിലും ഏരുവേശ്ശിയിലും യു.ഡി.എഫ് വിമതരായ മത്സരിച്ച മുൻ വൈസ് പ്രസിഡൻറുമാർക്ക് വിജയം. പയ്യാവൂരിൽ ഡി.സി.സി ചിഹ്നം നിഷേധിച്ച കെ.പി.സി.സി സ്ഥാനാർഥി ടി.പി. അഷ്റഫ് വിജയിച്ചപ്പോൾ ഏരുവേശ്ശിയിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ വിമതയായo മത്സരിച്ച പൗളിൻ തോമസും വിജയിച്ചു.
ഇവരുടെയും വിജയം ഡി.സി.സിക്കേറ്റ കനത്ത തിരിച്ചടിയായി. ഭൂരിഭാഗം പാർട്ടി പ്രവർത്തകരുടെയും പിന്തുണയോടെ ഇരുവരും മത്സരിക്കാനിറങ്ങിയപ്പോൾ ഡി.സി.സി ഇരുവരെയും പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതിനിടെ, ടി.പി. അഷ്റഫിെൻറ സ്ഥാനാർഥിത്വം അവാസാന നിമിഷം കെ.പി.സി.സി അംഗീകരിക്കുകയും ഡി.സി.സി സ്ഥാനാർഥിയോട് പത്രിക പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഡി.സി.സി അഷ്റഫിന് കൈ ചിഹ്നം നിഷേധിക്കുകയായിരുന്നു.
പയ്യാവൂർ പഞ്ചായത്തിലെ 10ാം വാർഡായ കണ്ടകശ്ശേരിയിൽനിന്നാണ് അഷ്റഫ് 23 വോട്ടുകൾക്ക് വിജയിച്ചത്. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോസഫ് പുന്നശ്ശേരിമലയിലിനെയാണ് പരാജയപ്പെടുത്തിയത്. 22 വർഷത്തിനുശേഷം പയ്യാവൂർ പഞ്ചായത്തിൽ ഇടതുപക്ഷം അധികാരത്തിലെത്താനും കോൺഗ്രസിലെ തമ്മിലടി സഹായിച്ചു. ഏരുവേശ്ശി പഞ്ചായത്തിലെ 10ാം വാർഡിൽ നിന്നാണ് പൗളിൻ തോമസ് വിജയിച്ചത്. യൂത്ത് കോൺഗ്രസ് നേതാവ് ജസ്റ്റിസൺ ചാണ്ടിക്കൊല്ലിയെയാണ് പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.