പ്രണയം നിരസിച്ചതിന് അക്രമം; യുവാവ് പിടിയിൽ
text_fieldsശ്രീകണ്ഠപുരം: പ്രണയം നിരസിച്ചതിന് വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ അപമാനിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പയ്യാവൂര്‍ പൊന്നുംപറമ്പിലെ ഇടയശ്ശേരിയില് അരോമല്‍ ഷാജി (22)യെയാണ് പയ്യാവൂര്‍ സി.ഐ പി. ഉഷാദേവി അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ ചാമക്കാലിനടുത്ത 20കാരിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയുടെ കൈയില്‍ കടന്നുപിടിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ബി.ടെക് പഠനം കഴിഞ്ഞയാളാണ് ആരോമൽ ഷാജി. യുവതിയുമായി നേരത്തെ ഇയാള്‍ക്ക് പരിചയമുണ്ട്. കഴിഞ്ഞദിവസം യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ ഇയാള്‍ പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍, തനിക്ക് താല്പര്യമില്ലെന്ന് യുവതി പറഞ്ഞതോടെ ആരോമൽ പ്രകോപിതനായി പരാക്രമം നടത്തുകയായിരുന്നു. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്താണ് ആരോമലിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.