ലോക കൈയെഴുത്ത് മത്സരം: കണ്ണൂർ സ്വദേശിനിക്ക് അംഗീകാരം
text_fieldsശ്രീകണ്ഠപുരം: വരകൾകൊണ്ടെഴുതി വിസ്മയം തീർത്ത മലയാളി വിദ്യാർഥിക്ക് അംഗീകാരം. ലോക കൈയെഴുത്ത് മത്സരത്തിലാണ് കണ്ണൂർ കുടിയാന്മല സ്വദേശിനി ആൻമരിയ ബിജു ഒന്നാംസ്ഥാനം സ്വന്തമാക്കിയത്. ന്യൂയോർക് ആസ്ഥാനമായ ഹാൻഡ് റൈറ്റിങ് ഫോർ ഹ്യുമാനിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 13-19 പ്രായമുള്ളവരുടെ ആർട്ടിസ്റ്റിക് വിഭാഗത്തിലാണ് ആൻമരിയക്ക് സമ്മാനം ലഭിച്ചത്.
ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പ്രൈമറി ക്ലാസിലെ അധ്യാപികമാരാണ് കാലിഗ്രഫിയിൽ പ്രാഥമിക പരിശീലനം നൽകിയത്. കഴിഞ്ഞ ലോക്ഡൗണിൽ വീട്ടിലിരുന്നപ്പോഴാണ് കൂടുതൽ സമയം കാലിഗ്രഫിക്കായി ചെലവഴിച്ചതെന്ന് ആൻമരിയ പറഞ്ഞു.വിവിധ തരം പേനകളും പെൻസിലുകളുമുപയോഗിച്ചാണ് വരകൾ രൂപപ്പെടുത്തിയത്. ജൂണിലാണ് ഓൺലൈൻ മത്സരത്തിൽ പങ്കെടുക്കാൻ ലിങ്ക് ലഭിച്ചത്. കുടിയാൻമലയിലെ ചന്ദ്രൻകുന്നിൽ ബിജു ജോസിെൻറയും സ്വപ്ന ഫ്രാൻസിസിെൻറയും മകളാണ്. സഹോദരങ്ങൾ: അലൻ, അമൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.