എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവ് പിടിയില്‍
text_fieldsശ്രീകണ്ഠപുരം: എം.ഡി.എം.എയും കഞ്ചാവും സഹിതം യുവാവിനെ കുടിയാന്മല എസ്.ഐ നിബിന് ജോയ് അറസ്റ്റ്ചെയ്തു. ചുഴലി ചാലില്‍വയല്‍ സ്വദേശി ചുണ്ടയില്‍ വീട്ടില്‍ കീത്തേടത്ത് മുഹമ്മദ് സാജിദ് (33)ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 30 മില്ലിഗ്രാം എം.ഡി.എം.എയും 1.470 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.വ്യാഴാഴ്ച വൈകീട്ട് വാഹന പരിശോധനക്കിടയില്‍ ചെമ്പേരി പുറഞ്ഞാണിലാണ് ഇയാള്‍ പിടിയിലായത്.
പൊലീസ് ബൈക്ക് തടഞ്ഞപ്പോള്‍ കാഞ്ഞിരക്കൊല്ലി റിസോര്‍ട്ടില്‍ പോയി മടങ്ങുകയാണെന്ന മറുപടിയാണ് നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ലഭിച്ചത്. മയക്കുമരുന്ന് ഉപയോഗവും വിൽപനയും കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്ന് സംശയിക്കുന്നതായും ഇവ എത്തിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.