കൃഷിയിടത്തിൽ വേട്ടക്കിടെ യുവാവിന് വെടിയേറ്റു; സുഹൃത്ത് അറസ്റ്റിൽ
text_fieldsശ്രീകണ്ഠപുരം: വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു ഗുരുതര പരിക്ക്. സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. തോക്കും തിരകളും പിടിച്ചെടുത്തു. കുടിയാൻമല പൊട്ടൻപ്ലാവിലെ മൂക്കൻ മാക്കൽ മനോജിെന(40) വെടിയേറ്റ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
മനോജിെൻറ തോളിനും നെഞ്ചിനും ഇടയിലായാണ് വെടിയുണ്ട തുളച്ചു കയറിയത്. സംഭവത്തിൽ മനോജിെൻറ സുഹൃത്ത് പൊട്ടൻ പ്ലാവിലെ പുത്തൻപറമ്പിൽ ബിനോയിെയ(37) കുടിയാൻമല പൊലീസ് അറസ്റ്റ്ചെയ്തു. കൃഷിയിടത്തിലിറങ്ങുന്ന മൃഗങ്ങളെ വേട്ടയാടാൻ ഇവർ പതിവായി പോകാറുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവദിവസം രാത്രി മനോജും ബിനോയിയും കള്ളത്തോക്കുകളുമായി വേട്ടക്കായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു. ഇവിടെ െവച്ച് മനോജ് പറമ്പിെൻറ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ ചില ശബ്ദം കേട്ടതോടെ കാട്ടുപന്നിയാണെന്ന് കരുതി ബിനോയി വെടിയുതിർക്കുകയും അത് ഇരുട്ടിൽ പതിയിരിക്കുകയായിരുന്ന മനോജിെൻറ ദേഹത്ത് തുളച്ചു കയറുകയുമായിരുന്നുവേത്ര.
നിലവിളി കേട്ടതോടെയാണ് മനോജിനാണ് വെടിയേറ്റതെന്ന് മനസ്സിലായതെന്നാണ് ബിനോയി പൊലീസിനോടു പറഞ്ഞത്. ഉടൻ ചില സുഹൃത്തുക്കളെ വിളിച്ചു വരുത്തിയെങ്കിലും ബിനോയി തെറ്റായ കാര്യം പറഞ്ഞ് അവരെ വിശ്വസിപ്പിക്കുകയാണുണ്ടായത്. വന്യമൃഗവേട്ടക്കായി മരത്തിൽ കയറിയപ്പോൾ മനോജ് താഴെ വീണ് കൈയിലുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിയുതിർന്നാണ് ദേഹത്തു തുളച്ചു കയറിയതെന്നാണ് ബിനോയി പറഞ്ഞിരുന്നത്. ഓടിയെത്തിയവരും ബിനോയിയും ചേർന്ന് ചോരയിൽ കുളിച്ചു കിടന്ന മനോജിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
മനോജിന് സ്വയം വെടി കൊണ്ടതാണെന്ന മൊഴിയാണ് ആശുപത്രിയിലും ബിനോയി നൽകിയത്. പിന്നീട് ഇയാൾ മുങ്ങിയതോടെ സംശയം തോന്നിയ പൊലീസ് പിന്തുടർന്ന് പിടികൂടി. പിന്നീട് ചോദ്യം ചെയ്യലിലാണ് ഉണ്ടായ കാര്യങ്ങൾ സമ്മതിച്ചത്. ബിനോയി ഒളിപ്പിച്ചു െവച്ച രണ്ട് നാടൻ തോക്കുകളും നിരവധി തിരകളും പൊലീസ് പിടിച്ചെടുത്തു. തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ വിജിതാ സനൻ, പ്രദീപ് കുമാർ, എ.എസ്.ഐ ജിൽസ് കുമാർ, സീനിയർ സി.പി.ഒമാരായ ഗിരീഷ് മുള്ളിക്കോട്ട്, ടി.കെ. ഗിരീഷ്, സി.പി.ഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.