എസ്.എസ്.എൽ.സി; വീണ്ടും കണ്ണൂർ വിജയഗാഥ
text_fieldsകണ്ണൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ കണ്ണൂരിന്റെ വിജയഗാഥ തുടരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ എല്ലാ പ്രതിസന്ധികളെയും തോൽപിച്ച് 99.77 ശതമാനം വിജയവുമായാണ് സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും ജില്ല ഒന്നാമതായത്. 99.85 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം. 35,249 വിദ്യാർഥികൾ പരീക്ഷ എഴുതിയപ്പോൾ 35,167 പേർ ഉപരിപഠനത്തിന് അർഹരായി. 4170 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. ഇതിൽ 2952 പെൺകുട്ടികളും 1218 ആൺകുട്ടികളും ഉൾപ്പെടുന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് പകുതിയിൽ താഴെയാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണം.
വിദ്യാഭ്യാസ ജില്ല അടിസ്ഥാനത്തില് കണ്ണൂരില് 862 പേരും തലശ്ശേരിയില് 1748 പേരും തളിപ്പറമ്പില് 1560 പേരുമാണ് ഈ നേട്ടം കൈവരിച്ചത്. കണ്ണൂര് വിദ്യാഭ്യാസ ജില്ല, സംസ്ഥാന തലത്തിൽ തന്നെ മികച്ച വിജയംകൊയ്തു. 99.94 ശതമാനം വിജയത്തോടെ പാലാക്കൊപ്പം കണ്ണൂർ ഒന്നാം സ്ഥാനം പങ്കിട്ടു.
കണ്ണൂര് വിദ്യാഭ്യാസ ജില്ലയില് 7814 പേരും തലശ്ശേരിയിൽ 14,437 പേരും തളിപ്പറമ്പിൽ 12,880 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 167 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. 81 സർക്കാർ സ്കൂളുകളും 56 എയ്ഡഡ്, 30 അൺ എയ്ഡഡ് സ്കൂളുകളുമാണ് നൂറുമേനി കൊയ്തത്. കഴിഞ്ഞവർഷത്തേക്കാൾ ഉയർന്ന കണക്കാണിത്.
കഴിഞ്ഞവർഷം 34,533 പേർ പരീക്ഷ എഴുതിയപ്പോൾ 34,481 പേരാണ് വിജയിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 748 പേർ ഇത്തവണ കൂടുതലായി പരീക്ഷയെഴുതി.
രണ്ടാമതും ഒന്നാമത്
കണ്ണൂർ: എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഒന്നാം സ്ഥാനം കൈവിടാതെ കണ്ണൂർ. 2020ൽ വിജയശതമാനത്തിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്തായിരുന്ന ജില്ല തുടർച്ചയായ രണ്ടാം തവണയാണ് പകരം വെക്കാനില്ലാത്ത നേട്ടം കൊയ്തത്. പ്രതിസന്ധികള്ക്കിടയിലും എസ്.എസ്.എല്.സി പരീക്ഷയില് ജില്ലക്കുണ്ടായ നേട്ടം ജനകീയ കൂട്ടായ്മയുടെ വിജയമാണ്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് ജില്ല മികച്ച നേട്ടം കൈവരിച്ചത്. ഡയറ്റ് നേതൃത്വത്തിൽ സ്റ്റെപ്സ് പദ്ധതിയിലൂടെ, പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നൽകി. പഠന പിന്തുണ നൽകുന്നതിന് അധ്യാപകർക്കും പ്രത്യേകം പരിശീലനം നൽകിയിരുന്നു. പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് കുറഞ്ഞത് ഡി പ്ലസ് ഗ്രേഡെങ്കിലും ലഭ്യമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
ജില്ല പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവ ചേർന്ന് മുകുളം പദ്ധതിയുടെ ഭാഗമായി പ്രത്യേകം മാതൃക ചോദ്യപ്പേപ്പറുകൾ തയാറാക്കി രണ്ട് മാതൃക പരീക്ഷയും നടത്തിയിരുന്നു. ഇത്തരം പരിശീലനങ്ങളിലൂടെ സധൈര്യം പരീക്ഷയെ സമീപിക്കാൻ വിദ്യാർഥികളിൽ ആത്മവിശ്വാസം നിറക്കുകയും മികച്ച വിജയം ലഭിക്കുകയും ചെയ്തു.
തുടർച്ചയായ രണ്ടാംവർഷവും നേടിയ വിജയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ നേതൃത്വത്തിൽ ലഡു വിതരണം ചെയ്തു ആഘോഷിച്ചു. നവാഗതരെ സ്വീകരിക്കാൻ ജില്ലയിലെ വിദ്യാലയങ്ങൾ സജ്ജമാണെന്നും അധിക ബാച്ചുകൾ വേണ്ട സാഹചര്യത്തിൽ സർക്കാറിനോട് ആവശ്യപ്പെടുമെന്നും പി.പി. ദിവ്യ അറിയിച്ചു. ജില്ല പഞ്ചായത്തിനുമുന്നിൽ നടന്ന പരിപാടിയിൽ ഡി.ഡി.ഇ കെ. ബിന്ദു, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ.എൻ. സതീഷ് ബാബു എന്നിവർ പങ്കെടുത്തു.
നൂറുമേനി നേടിയ സർക്കാർ സ്കൂളുകൾ
വിജയം നേടിയ സ്കൂളുകൾ. കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ
1. പെരളശ്ശേരി എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ് (629)
2. കണ്ണാടിപ്പറമ്പ് ഗവ. എച്ച്.എസ്.എസ് (474)
3. കുഞ്ഞിമംഗലം ജി.എച്ച്.എസ്.എസ് (314)
4.മാതമംഗലം സി.പി. നാരായണൻ സ്മാരക ഗവ. എച്ച്.എസ്.എസ് (289)
5. ചിറ്റാരിപറമ്പ് ഗവ. എച്ച്.എസ്.എസ് (283)
6. ചെറുകുന്ന് ജി.ജി.എച്ച്.എസ്.എസ് (274)
7. ഇരിക്കൂർ ജി.എച്ച്.എസ്.എസ് 247
8. തലശ്ശേരി ഗവ. ബ്രണ്ണൻ എച്ച്.എസ്.എസ് (216)
9. കൂത്തുപറമ്പ് ജി.എച്ച്.എസ്.എസ് (199)
10. ചട്ടുകപ്പാറ ജി.എച്ച്.എസ്.എസ് (189)
11. വെള്ളൂർ ജി.എച്ച്.എസ്.എസ് (174)
12. കല്യാശ്ശേരി കെ.പി.ആർ.ജി.എസ് ഗവ.എച്ച്.എസ്.എസ് (168)
13.പിണറായി എ.കെ.ജി മെമ്മോറിയൽ ഗവ. എച്ച്.എസ്.എസ് (163)
14. പള്ളിക്കുന്ന് ജി.എച്ച്.എസ്.എസ് (160)
15. വേങ്ങാട് ഗവ. എച്ച്.എസ്.എസ് (158)
16. മാലൂർ ഗവ. എച്ച്.എസ്.എസ് (153)
17. കുറുമാത്തൂർ ജി.വി.എച്ച്.എസ്.എസ് (120)
18. വളപട്ടണം സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ് (116)
19. കോറോം ജി.എച്ച്.എസ്.എസ് (113)
20. എടയന്നൂർ ജി.വി.എച്ച്.എസ്.എസ് (110)
21. ചെറുവാഞ്ചേരി പാട്യം ഗോപാലൻ സ്മാരക ഗവ. എച്ച്.എസ്.എസ് (109)
22. ചെറുകുന്ന് ഗവ. വെൽഫെയർ എച്ച്.എസ്.എസ് (108)
23. മാടായി ജി.ജി.എച്ച്.എസ്.എസ് (108)
24. പുഴാതി ഗവ. എച്ച്.എസ്.എസ് (107)
25. കണിയാഞ്ചാല് ഗവ.എച്ച്.എസ്.എസ് (104)
26. കാർത്തികപുരം ജി.വി.എച്ച്.എസ്.എസ് (99)
27. പടിയൂർ ഗവ. എച്ച്.എസ് (99)
28.കണ്ണൂർ ഗവ. ടൗൺ എച്ച്.എസ്.എസ് (66)
29. മമ്പറം ഗവ. എച്ച്.എസ്.എസ് (95)
30. മാടായി ജി.ബി.വി.എച്ച്.എസ്.എസ് (93)
31. മൊറാഴ ഗവ. എച്ച്.എസ് (92)
32. കൊട്ടില ജി.എച്ച്.എസ്.എസ് (91)
33. രാമന്തളി ഗവ. എച്ച്.എസ്.എസ് (91)
34.തലശ്ശേരി ഗവ. ഗേൾസ് എച്ച്.എസ്.എസ് (88)
35. പാച്ചേനി ജി.എച്ച്.എസ് (87)
36. കടന്നപ്പള്ളി ജി.എച്ച്.എസ്.എസ് (87)
37. മാഹി പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. എച്ച്.എസ് (85)
38. ചുഴലി ജി.എച്ച്.എസ്.എസ് (85)
39. പാലയാട് ഗവ. എച്ച്.എസ്.എസ് (82)
40. ചെറുതാഴം ജി.എച്ച്.എസ്.എസ് (82)
41. ചേലോറ ഗവ. എച്ച്.എസ് (82)
42. കൊയ്യം ജി.എച്ച്.എസ് (80)
43. തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവ. എച്ച്.എസ്.എസ് (79)
44. പ്രാപ്പൊയിൽ ഗവ. എച്ച്.എസ്.എസ് (77)
45. ശ്രീപുരം ജി.എച്ച്.എസ്.എസ് (76)
46. കാളിക്കടവ് ജി.എച്ച്.എസ് (76)
47. ചാല ഗവ. എച്ച്.എസ്.എസ് (75)
48. കുറ്റ്യേരി ഗവ. എച്ച്.എസ് (73)
49. നെടുങ്ങോം ഗവ. എച്ച്.എസ്.എസ് (72)
50. പെരിങ്ങോം ഗവ. എച്ച്.എസ്.എസ് (72)
51. തോട്ടട ഗവ. എച്ച്.എസ്.എസ് (70)
52. കണ്ണൂർ സിറ്റി ഗവ. എച്ച്.എസ്.എസ് (66)
53. രയരോം ജി.എച്ച്.എസ് (65)
54. പയ്യന്നൂർ എ.കെ.എ.എസ്.ജി.വി.എച്ച്.എസ് (62)
55. മാഹി ജവഹർലാൽ നെഹ്റു ജി.എച്ച്.എസ്.എസ് (62)
56. കോട്ടയം മലബാർ ജി.എച്ച്.എസ് (60)
57. പന്തക്കല ഐ.കെ. കുമാരൻ ജി.എച്ച്.എസ്.എസ് (58)
58. കോഴിച്ചാൽ ജി.എച്ച്.എസ്.എസ് (55)
59. വടക്കുമ്പാട് ജി.എച്ച്.എസ്.എസ് (55)
60. കെ.കെ.എൻ.പി.എം.ജി.വി.എച്ച്.എസ്.എസ് (55)
61. കണ്ണൂർ ജി.വി.എച്ച്.എസ്.എസ് (55)
62. തടിക്കടവ് ജി.എച്ച്.എസ് (52)
63. പാട്യം ജി.എച്ച്.എസ്.എസ് (52)
64. ചാലക്കര ഉസ്മാൻ ജി.എച്ച്.എസ് (50)
65. പള്ളൂർ വി.എൻ. പുരുഷോത്തമൻ ജി.എച്ച്.എസ്.എസ് (48)
66. കണ്ണൂർ ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ് (46)
67. മാഹി സി.ഇ. ഭരതൻ ജി.എച്ച്.എസ്.എസ് (43)
68. ചിറക്കര ജി.വി.എച്ച്.എസ്.എസ് (40)
69. പെരിങ്കാരി ജി.എച്ച്.എസ് (36)
70. പട്ടുവം ഗവ. മോഡൽ റസി. എച്ച്.എസ് (32)
71. ചുണ്ടങ്ങാപൊയിൽ ജി.എച്ച്.എസ്.എസ് (31)
72. തവിടിശ്ശേരി ജി.എച്ച്.എസ് (27)
73. അഴീക്കോട് ജി.എച്ച്.എസ് (24)
74. കാവുംഭാഗം ജി.എച്ച്.എസ്.എസ് (23)
75. കാവുംഭാഗം ജി.എച്ച്.എസ്.എസ് (23)
76. പുളിങ്ങോം ജി.വി.എച്ച്.എസ്.എസ് (22)
77. മുഴപ്പിലങ്ങാട് ജി.എച്ച്.എസ്.എസ് (21)
78. പട്ടുവം ജി.എച്ച്.എസ് (20)
79. എട്ടിക്കുളം ജി.എച്ച്.എസ്.എസ് (16)
80. തിരുമേനി ജി.എച്ച്.എസ് (16)
81. അഴീക്കൽ ജി.ആർ.എഫ്.ടി.എച്ച്.എസ്
നൂറുമേനി നേടിയ എയ്ഡഡ് സ്കൂളുകൾ
വിജയം നേടിയ സ്കൂളുകൾ. കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ
1. കടമ്പൂർ എച്ച്.എസ്.എസ് (1234)
2. പെരിങ്ങത്തൂർ എൻ.എ.എം.എച്ച്.എസ്.എസ് (981)
3. തളിപ്പറമ്പ് മൂത്തേടത്ത് എച്ച്.എസ് (568)
4. അഞ്ചരക്കണ്ടി എച്ച്.എസ്.എസ് (550)
5. കൂടാളി എച്ച്.എസ്.എസ് (533)
6. ചൊക്ലി രാമവിലാസം എച്ച്.എസ്.എസ് (511)
7. മമ്പറം എച്ച്.എസ്.എസ് (499)
8. അഴീക്കോട് എച്ച്.എസ്.എസ് (442)
9. പട്ടാന്നൂർ കെ.പി.സി.എച്ച്.എസ്.എസ് (412)
10. പാനൂർ പി.ആർ.എം എച്ച്.എസ്.എസ് (399)
11. ചെമ്പിലോട് എച്ച്.എസ് (373)
12. പേരാവൂർ സെൻറ് ജോസഫ്സ് എച്ച്.എസ് (319)
13. ചെറുപുഴ സെന്റ മേരീസ് എച്ച്.എസ് (302)
14. തലശ്ശേരി എം.എം.എച്ച്.എസ്.എസ് (293)
15. പയ്യന്നൂർ സെൻറ് മേരീസ് ഗേൾസ് എച്ച്.എസ് (259)
16. കാടാച്ചിറ ഹൈസ്കൂൾ (258)
17. കണ്ണൂർ ഡി.ഐ.എസ് ഗേൾസ് എച്ച്.എസ്.എസ് (254)
18. തളിപ്പറമ്പ് സർസയ്യിദ് എച്ച്.എസ് (249)
19. കമ്പിൽ മാപ്പിള എച്ച്.എസ് (248)
20. വായാട്ടുപറമ്പ് സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് (234)
21. തലശ്ശേരി സേക്രഡ് ഹാർട്ട് ഗേൾസ് എച്ച്.എസ് (232)
22. ചൊവ്വ എച്ച്.എസ്.എസ് (215)
23. കടവത്തൂർ പൊട്ടങ്കണ്ടി കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ എച്ച്.എസ്.എസ് (214)
24. പാപ്പിനിശ്ശേരി ഇം.എം.എസ് സ്മാരക ഗവ. എച്ച്.എസ്.എസ് (210)
25. കണ്ണൂർ സെന്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസ് (196)
26. ചപ്പാരപ്പടവ് എച്ച്.എസ് (191)
27. ശിവപുരം എച്ച്.എസ് (186)
28. കേളകം സെന്റ് തോമസ് എച്ച്.എസ് (183)
29. സെൻറ് മൈക്കിൾസ് എ.ഐ.എച്ച്.എസ്.എസ് (178)
30. ചെമ്പേരി നിർമല എച്ച്.എസ്.എസ് (169)
31. കാവുമ്പടി സി.എച്ച്.എം.എച്ച്.എസ് (162)
32. ചമ്പാട് ചോതാവൂർ എച്ച്.എസ്.എസ് (161)
33. ആലക്കോട് എൻ.എസ്.എസ് എച്ച്.എസ്.എസ് (150)
34. മടമ്പം മേരിലാൻഡ് എച്ച്.എസ് (147)
35. പയ്യാവൂർ സേക്രഡ് ഹാർട്ട് എച്ച്.എസ് (129)
36. ചെമ്പന്തൊട്ടി സെൻറ് ജോർജ്സ് എച്ച്.എസ് (120)
37. തോട്ടട എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് (119)
38. അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ് (112)
39. കരിക്കോട്ടക്കരി സെന്റ് തോമസ് എച്ച്.എസ് (110)
40. പൈസക്കരി ദേവമാത എച്ച്.എസ് (110)
41. പെരുമ്പടവ് ബി.വി.ജെ.എം എച്ച്.എസ് (110)
42. കുടിയാന്മല മേരി ക്വീൻസ് (105)
43. കരിയാട് നമ്പ്യാർസ് എച്ച്.എസ് (101)
44. ഒളവിലം രാമകൃഷ്ണ എച്ച്.എസ് (99)
45. കൊളക്കാട് സാൻതോം എച്ച്.എസ്.എസ് (97)
46. തേർത്തല്ലി മേരിഗിരി എച്ച്.എസ് (96)
47. കിളിയന്തറ സെൻറ് തോമസ് എച്ച്.എസ് (90)
48. ചിറക്കൽ രാജാസ് എച്ച്.എസ്.എസ് (69)
49. അടക്കാത്തോട് സെന്റ് തോമസ് എച്ച്.എസ് (69)
50. നെല്ലിക്കുറ്റി സെൻറ് അഗസ്റ്റിൻസ് എച്ച്.എസ് (66)
51. ചന്ദനക്കാംപാറ ചെറുപുഷ്പം എച്ച്.എസ് (64)
52. പാനൂർ കെ.കെ.വി മെമ്മോറിയൽ എച്ച്.എസ്.എസ് (56)
53. പുളിക്കുരുമ്പ സെന്റ് ജോസഫ്സ് എച്ച്.എസ് (55)
54. തലശ്ശേരി ബി.ഇ.എം.പി എച്ച്.എസ് (44)
55. ചൊക്ലി വി.പി ഓറിയൻറൽ എച്ച്.എസ് (32)
56. കോടിയേരി ഓണിയൻ എച്ച്.എസ് (11)
നൂറുമേനി നേടിയ അൺ എയ്ഡഡ് സ്കൂളുകൾ]
വിജയം നേടിയ സ്കൂളുകൾ. കുട്ടികളുടെ എണ്ണം ബ്രാക്കറ്റിൽ
1. നിർമലഗിരി റാണിജയ് എച്ച്.എസ്.എസ് (158)
2. വളപട്ടണം താജുൽ ഉലൂം ഇ.എം.എച്ച്.എസ് (71)
3. ചെറുകുന്ന് സെൻറ് ബക്കിത്ത ഇംഗ്ലീഷ് മീഡിയം എച്ച്.എസ് (67)
4. കേളകം ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം എച്ച്.എസ് (65)
5. ചാലക്കര സെന്റ് തെരേസാസ് എച്ച്.എസ് (61)
6. പുഷ്പഗിരി സെൻറ് ജോസഫ്സ് എച്ച്.എസ് (60)
7. ചെറുപുഴ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് സ്കൂൾ (54)
8. പാപ്പിനിശ്ശേരി ഹിദായത്ത് ഇ.എം.എച്ച്.എസ് (49)
9. പെരിങ്ങാടി അൽഫലാഹ് എച്ച്.എസ് (44)
10. നടുവിൽ സെൻറ് മേരീസ് ഇ.എം.എച്ച്.എസ് (43)
11. രാമന്തളി വടക്കുമ്പാട് സി.എച്ച്.എം.കെ.എം എച്ച്.എസ്.എസ് (38)
12. വാദിഹുദ എച്ച്.എസ് (38)
13. സെൻറ് ബാപ്റ്റിസ്റ്റ് ഇ.എം.എച്ച്.എസ്.എസ് (35)
14. പഴയങ്ങാടി എം.ഇ.സി.എ ഇംഗ്ലീഷ് മീഡിയം സ്കൂൾ (34)
15. കണ്ണൂർ ഡി.ഐ.എസ് ഇ.എം.എച്ച്.എസ് (34)
16. പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എച്ച്.എസ്.എസ് (33)
17. മാഹി ആലി ഇംഗ്ലീഷ് മീഡിയം സ്കൂൾ (31)
18. നിടുവാട്ട് ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് സ്കൂൾ (30)
19. ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂൾ (20)
20. പാലോട്ടുപള്ളി വി.എം.എം ഇംഗ്ലീഷ് മീഡിയം സ്കൂൾ (19)
2. പള്ളൂർ ശ്രീനാരായണ എച്ച്.എസ് (18)
22. ഡോ. അംബേദ്കർ കോഓപറേറ്റിവ് പബ്ലിക്ക് സ്കൂൾ (18)
23. മാട്ടൂൽ നജാത്ത് ഗേൾസ് എച്ച്.എസ്.എസ് (15)
24. ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് എച്ച്.എസ് (14)
25. മാഹി പി.കെ. രാമൻ മെമ്മോറിയൽ എച്ച്.എസ് (13)
26. നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ് (12)
27. മാഹി സ്കോളേർസ് ഇം.എച്ച്.എസ് (11)
28. പേരട്ട സെൻറ് ജോസഫ്സ് സ്കൂൾ (09)
29. കവ്വായി ഖായിദെ മില്ലത്ത് മെമ്മോറിയൽ എച്ച്.എസ്.എസ് (07)
30. ഹസ്സൻ ഹാജി ഫൗണ്ടേഷൻ ഇൻറർനാഷനൽ എച്ച്.എസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.