കണ്ണൂരിൽ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
text_fieldsകണ്ണൂർ: കോർപറേഷൻ പരിധിയിലെ വിവിധ ഭക്ഷണശാലകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വ്യാഴാഴ്ചയും പഴകിയ ഭക്ഷണം പിടികൂടി. രാവിലെ ഏഴു മുതൽ കോർപറേഷൻ പരിധിയിലെ 42 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. അഞ്ചു സംഘങ്ങളായി നടത്തിയ പരിശോധനയില്‍ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ വില്‍പനക്കായി സൂക്ഷിച്ച ചിക്കന്‍, ബീഫ്, മയോണൈസ്, അച്ചാര്‍, ജ്യൂസ്, ചോറ്, വെജിറ്റബിള്‍സ്, ചിക്കന്‍ ഫ്രൈ എന്നിവ കണ്ടെത്തി.
പാറൂസ് പൊടിക്കുണ്ട്, അപ്പൂസ് മണല്‍, ഹോട്ടല്‍ സമ, മണല്‍, സ്കൈ പാലസ് താവക്കര എന്നീ ഹോട്ടലുകളില്‍നിന്നാണ് പഴകിയവ പിടിച്ചെടുത്തത്. വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യുന്നതും അടുക്കളയും പരിസരവും വൃത്തിഹീനമായി കിടക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വിൽപനക്കായി സൂക്ഷിച്ചിട്ടുള്ളതുമായ 20 സ്ഥാപനങ്ങള്‍ക്ക് ന്യൂനത പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പരിശോധനയിൽ പഴകിയ ഭക്ഷണ പദാർഥങ്ങൾ പിടികൂടിയിരുന്നു. പരിശോധനക്ക് ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി. രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.പി. ബൈജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പ്രേമരാജന്‍, പത്മരാജന്‍, രാജീവന്‍, സുധീര്‍ബാബു, ഷൈന്‍ പി. ജോസ്, ജോഷ്വ ജോസഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജില, സൗമ്യ, ബിന്ദു, അനുഷ്ക, ജൂലി, ബിജോയ്, അനില്‍, ഹംസ, പ്രമോദ്, സതീഷ്, സ്മിത, രാധികദേവി, റനില്‍രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.