മൂന്നര വയസ്സുള്ള കുട്ടിയെ തെരുവുനായ് ആക്രമിച്ചു
text_fieldsഎടക്കാട്: ഒ.കെ.യു.പി സ്കൂളിന് സമീപത്തെ അംഗൻവാടി വിദ്യാർഥിക്ക് നേരെ തെരുവുനായുടെ ആക്രമണം. ചൊവ്വാഴ്ച രാവിലെ 10ഓടെയാണ് സംഭവം. അംഗൻവാടിയിലേക്ക് പോകുകയായിരുന്ന അഷിത്-പ്രവിഷ ദമ്പതികളുടെ മകൻ വിഹാനാണ് (മൂന്നര വയസ്സ്) കടിയേറ്റത്.
കടിയേറ്റ കുട്ടിയെ ഉടൻ കണ്ണൂർ ഗവ. ആശുപത്രിയിൽ എത്തിച്ചു. ചില സ്വകാര്യ വ്യക്തികൾ തെരുവുനായ്ക്കൾക്കു ഭക്ഷണം കൊടുക്കുന്നത് കാരണം തെരുവുനായ്ക്കൾ അംഗൻവാടി പരിസരത്തു കേന്ദ്രീകരിക്കുന്നത് കുട്ടികൾക്കും മുതിർന്നവർക്കും ഭീഷണിയായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
കണ്ണൂർ കോർപറേഷൻ പരിധിയിൽ എടക്കാട്, നടാൽ, ഏഴര, മുനമ്പ്, കുറ്റിക്കകം, തോട്ടട എന്നീ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യവും ആക്രമണവും പെരുകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.