എൽ.കെ.ജി വിദ്യാർഥിനിയെ കടിച്ചശേഷം ചത്ത തെരുവു നായ്ക്ക് പേ വിഷബാധ
text_fieldsകൊട്ടിയൂർ: പഞ്ചായത്തിൽ ഒന്നാം വാർഡിൽ കഴിഞ്ഞ ദിവസം എൽ.കെ.ജി വിദ്യാർഥിനിയെ കടിച്ചശേഷം ചത്ത തെരുവ് നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു.
യോഗത്തിൽ 18 ാം തീയതി മുതൽ 14 വാർഡുകളിലും നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ക്യാമ്പിൽ നായ്ക്കളെ കൊണ്ടുവന്ന് കുത്തിവെപ്പ് എടുക്കേണ്ടതും ലൈസൻസ് ഇല്ലാത്ത വളർത്തു നായ്ക്കൾക്ക് നിർബന്ധമായും ലൈസൻസ് എടുക്കേണ്ടതാണെന്നും തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം അറിയിച്ചു.
വർഷത്തിൽ കുത്തിവെപ്പ് എടുക്കേണ്ടവർ വർഷമാകാൻ കാത്തിരിേക്കണ്ടെന്നും ക്യമ്പിൽ എല്ലാ നായ്ക്കളെയും കൊണ്ടുവന്ന് കുത്തിവെപ്പ് എടുക്കണമെന്ന് വെറ്ററിനറി സർജൻ ഡോ. വർഗീസ് പറഞ്ഞു. തെരുവ് നായുടെ കടിയേറ്റ എൽ.കെ.ജി വിദ്യാർഥിനിക്ക് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങളും കുത്തിവെപ്പും കൃത്യമായി എടുത്തുവരുന്നുണ്ടെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ടി.എ. ജെയ്സൺ അറിയിച്ചു.
യോഗത്തിൽ വൈസ് പ്രസിഡൻറ് ഫിലോമിന തുമ്പൻതുരുത്തിയിൽ, വികസനകാര്യ വികസന സമിതി ചെയർമാൻ ഷാജി പൊട്ടയിൽ, ആരോഗ്യ വിദ്യാഭ്യാസ വികസന സമിതി ചെയർപേഴ്സൻ ജീജ ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ പി.സി. തോമസ്, ബാബു മാങ്കോട്ടിൽ, ലൈസ തടത്തിൽ, ഷേർലി പടിയാനിക്കൽ, മിനി പൊട്ടങ്കൽ, എ.ടി. തോമസ്, ജെസി റോയ്, ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി രമേശ് ബാബു കൊയിറ്റി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.