പാചകവാതക വില: വിറക് വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസ്
text_fieldsകണ്ണൂര്‍: പാചകവാതക വില വർധിപ്പിച്ചും ഇന്ധന വിലവർധന വരുത്തിയും കേന്ദ്രസര്‍ക്കാര്‍ പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്. പാചകവാതകത്തിന്റെ വില കേന്ദ്രസര്‍ക്കാര്‍ വർധിപ്പിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ സമരത്തിന്റെ ഭാഗമായി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിറക് വിതരണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം റോബർട്ട് വെള്ളാംവള്ളി, രാഹുൽ ദാമോദരൻ, റിജിൻ രാജ്, കെ.സി. മുഹമ്മദ് ഫൈസൽ, സുരേഷ് ബാബു എളയാവൂർ, എം.പി. രാജേഷ്, പ്രിനിൽ മതുക്കോത്ത്, ഷാജു കണ്ടമ്പേത്ത്, ദിലീപ് മാത്യു, സുധീഷ് വെള്ളച്ചാൽ, മുഹ്സിൽ കീഴുത്തള്ളി, അക്ഷയ് കോവിലകം, ജിതേഷ് മണൽ, യഹിയ പള്ളിപ്പറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.