കണ്ണൂർ ഇന്നും ചുട്ടുപൊള്ളും
text_fieldsകണ്ണൂർ: കണ്ണൂർ, കാസർകോട് ജില്ലകളിൽ ശനിയാഴ്ച അതീവ ചൂട് അനുഭവപ്പെടും. വെള്ളി, ശനി ദിവസങ്ങളിലായി സാധാരണയിൽ നിന്നും മൂന്ന് ഡിഗ്രി സെൽഷ്യസ് മുതൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിച്ച്.
ഇരു ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് മുതൽ 39 വരെ ഉയരാനാണ് സാധ്യത. സംസ്ഥാനത്ത് ഇതുവരെ അനുഭവപ്പെട്ട എറ്റവും കൂടിയ തോതാണ് ഇത്. സംസ്ഥാനത്ത് വേനൽ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരത്തെ തന്നെ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.