Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightകടയില്‍ക്കയറി അക്രമം;...

കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

text_fields
bookmark_border
കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ
cancel
camera_alt

ടി. ​അ​ൻ​സാ​ർ  സി. ​ജം​ഷീ​ർ

തളിപ്പറമ്പ്: ഹർത്താലിൽ കടയിൽ കയറി അക്രമം നടത്തിയ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എളമ്പേരം പാറയിലെ കടയിൽക്കയറി അതിക്രമം നടത്തിയ കേസിലാണ് പി. അൻസാർ(24), സി.എച്ച്. ജംഷീർ (34)എന്നിവരെ ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നിർദേശപ്രകാരം എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്.

ഹർത്താൽ ദിനത്തിൽ തുറന്നുപ്രവർത്തിച്ച എളമ്പേരംപാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്സ് ഉടമ പി.പി. ആഷാദിന്റെ പരാതിയിൽ പി.ഡി.പി.പി ആക്ട് പ്രകാരം വെള്ളിയാഴ്ചതന്നെ പൊലീസ് കേസെടുത്തിരുന്നു.

ഹർത്താൽ ദിവസം തുറന്നുപ്രവർത്തിച്ച കട ബലമായി അടപ്പിക്കാനായി അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തുകയും കൗണ്ടറിലുണ്ടായിരുന്ന സാധനങ്ങൾ തകർത്ത് നാശനഷ്ടം വരുത്തിയെന്നുമാണ് കടയുടമയുടെ പരാതി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:popular frontshoparrestattack
News Summary - attacking-Two Popular Front activists arrested
Next Story