വീട്ടിൽ കവർച്ചശ്രമം
text_fieldsതളിപ്പറമ്പ്: വീട്ടിൽ കവർച്ചശ്രമം നടന്നതായി പരാതി. എളമ്പേരം എറങ്കോപൊയിൽ സ്വദേശി ബാലകൃഷ്ണന്റെ വീട്ടിൽ സ്ഥാപിച്ച സി.സി.ടി.വി ദിശമാറിയത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച നടത്താൻ ഒരാൾ ശ്രമിക്കുന്നതിന്റെ സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യം കണ്ടത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചയാണ് സംഭവം. ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടിരുന്നില്ല.
ബാലകൃഷ്ണന്റെ വിദേശത്തുള്ള മകന്റെ ഫോണിൽ വീട്ടിലെ സി.സി.ടി.വി കാമറയുടെ ദിശ മാറിയത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് വീട്ടിൽ വിളിച്ചറിയിച്ചത്. തുടർന്ന് പരിശോധിച്ചപ്പോൾ വീടിന് ചുറ്റും ഒരാൾ നടക്കുന്നതിന്റെയും സി.സി.ടി.വി കാമറ തിരിച്ചുവെക്കുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇതിൽനിന്ന് കുപ്രസിദ്ധ കവർച്ചക്കാരൻ ഷാജഹാനാണ് കവർച്ചക്കെത്തിയതെന്ന് മനസ്സിലായിട്ടുണ്ട്.
ബൈജു, സലിം എന്നീ പേരുകളിലും അറിയപ്പെടുന്ന ഇയാളെ മാസങ്ങൾക്കുമുമ്പ് കവർച്ചക്കേസിൽ കണ്ണൂർ പൊലീസ് പിടികൂടിയിരുന്നു. തൃശൂർ, കോട്ടയം പൊലീസ് സ്റ്റേഷൻ പരിധികളിലായി 35ഓളം പവൻ ആഭരണം കവർച്ച ചെയ്ത കേസിലും പ്രതിയാണ് ഇയാൾ. കവർച്ചക്കിടയിൽ വീട്ടുകാർ ഉണർന്നാൽ ആക്രമിക്കാനും മടിയില്ലാത്തയാളാണ് ഷാജഹാനെന്നും എളമ്പേരം, ശ്രീമാന്യമംഗലം, പൂവം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.