ബാങ്ക് അപ്രൈസർ കിണറ്റിൽ മരിച്ച നിലയിൽ
text_fieldsതളിപ്പറമ്പ്: ബാങ്ക് അപ്രൈസറെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃച്ചംബരത്തെ തെക്കേവീട്ടിൽ രമേശനെയാണ് (56) അയൽവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. പഞ്ചാബ് നാഷനൽ ബാങ്കിെൻറ തളിപ്പറമ്പ് ശാഖയിൽ അപ്രൈസറായിരുന്നു രമേശൻ.
സുഹൃത്തുക്കളുടെ പേരിൽ മുക്കുപണ്ടം പണയം വെക്കാൻ കൂട്ടുനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന് ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉയർന്നിരുന്നു. എന്നാൽ, പൊലീസിൽ പരാതിയൊന്നും ഉണ്ടായിരുന്നില്ല. ആരോപണം ഉയർന്നതോടെ കാണാതായ ഇദ്ദേഹത്തെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അയൽപക്കത്തെ ആൾതാമസമില്ലാത്ത വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പരേതനായ നാരായണെൻറയും ജാനകിയുടെയും മകനാണ്. ഭാര്യ: സതി (ടെയ്ലർ). സഹോദരങ്ങൾ: ബാബുരാജ്, ജയസൂര്യ, മഞ്ജുള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.