തളിപ്പറമ്പിൽ ഡി.സി.സി ജന.സെക്രട്ടറിയുടെ വീടിന് ബോംബേറ്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ ഡി.സി.സി ജനറൽ സെക്രട്ടറിയുടെ വീടിനുനേരെ ബോംബാക്രമണം. തളിപ്പറമ്പ് നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്പേഴ്സൻ കൂടിയായ ഡി.സി.സി ജന. സെക്രട്ടറി കെ. നബീസ ബീവിയുടെ തൃച്ചംബരം ദേശീയപാതയോരത്തെ മൊയ്തീന് പള്ളിക്ക് സമീപമുള്ള വീടിനു നേരെയാണ് ഞായറാഴ്ച രാത്രി 11.50 ഓടെ ബോംബേറുണ്ടായത്.
സ്ഫോടനത്തില്‍ വീടിെൻറ മുന്‍വശത്തെ ജനല്പാളികളും സിറ്റൗട്ടിലുണ്ടായിരുന്ന പ്ലാസ്റ്റിക് കസേരകളും തകര്‍ന്നു.സ്ഫോടനത്തിെൻറ ആഘാതത്തില്‍ സമീപത്തെ വീടിെൻറ ജനല്‍ചില്ലുകളും തകര്‍ന്നു. വീട്ടിലെ മൊത്തം ജനലുകളും കട്ടിലകളും ചുവരില്‍നിന്നും ഇളകിയ നിലയിലാണുളളത്.
സംഭവത്തിനു പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് യു.ഡി.എഫ് ആരോപിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് ബോംബേറിന് പിന്നിലെന്ന് സംശയിക്കുന്നതായി നബീസ ബീവി പറഞ്ഞു.
നഗരസഭ തെരഞ്ഞെടുപ്പില്‍ കാക്കാഞ്ചാല്‍ വാര്‍ഡില്‍ ഇവർ മത്സരിച്ചപ്പോള്‍ കള്ളവോട്ടുകള്‍ തടഞ്ഞതിെൻറ പേരില്‍ ഭീഷണിയുണ്ടായിരുന്നു. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ണൂരില്‍ നിന്നും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി.
ഡി.സി.സി പ്രസിഡൻറ് സതീശന് പാച്ചേനി, നഗരസഭ ചെയർപേഴ്സൻ മുർഷിദ കൊങ്ങായി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം.വി. രവീന്ദ്രൻ, യൂത്ത് ലീഗ് ജില്ല സെക്രട്ടറി പി.സി. നസീർ, നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. മുഹമ്മദ് നിസാർ തുടങ്ങിയവർ നബീസയുടെ വീട് സന്ദര്‍ശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.