സി.പി.എം പിഴുതു മാറ്റിയ കൊടിമരത്തിന് പകരം സി.പി.ഐ വീണ്ടും കൊടിനാട്ടി
text_fieldsതളിപ്പറമ്പ്: മാന്ധംകുണ്ടിൽ സി.പി.എം പിഴുതു മാറ്റിയ കൊടിമരത്തിന് പകരം സി.പി.ഐ പുതിയത് സ്ഥാപിച്ചു. മാന്ധംകുണ്ട് കവലയിൽ നിലവിലെ കെ.ആർ.സി മന്ദിരത്തിന് മുന്നിലാണ് കോമത്ത് മുരളീധരനും അനുയായികളും നേതാക്കളും അടക്കം കൊടിമരം സ്ഥാപിച്ചത്. രാഷ്ട്രീയ അസ്വാരസ്യങ്ങൾ നിലനിൽക്കുന്നതിനാൽ കൊടി സ്ഥാപിക്കുമ്പോൾ തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു.
മാന്ധംകുണ്ടിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ജില്ല നേതാക്കളുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ചേർന്നതിെൻറ അടിസ്ഥാനത്തിലായിരുന്നു കൊടിമരം മാറ്റി സ്ഥാപിച്ചത്. മാന്ധംകുണ്ടിൽ ചേർന്ന സി.പി.എം പൊതുയോഗത്തിനു ശേഷമായിരുന്നു കെ.ആർ.സി വായനശാലയുടെ പുതിയ സ്ഥലത്ത് സ്ഥാപിച്ച സി.പി.ഐയുടെ കൊടിമരം കഴിഞ്ഞദിവസം സി.പി.എം പ്രവർത്തകർ പിഴുതുമാറ്റിയിരുന്നത്. ഇതിന് പകരമായാണ് മാന്ധംകുണ്ട് ജങ്ഷനിൽ നേതാക്കൾ അടക്കമെത്തി മുദ്രാവാക്യം വിളിച്ചു കൊടി സ്ഥാപിച്ചത്.
സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സി.പി.ഐയെ രൂക്ഷമായി വിമർശിച്ചതിന് മറുപടി പറയാൻ സി.പി.ഐ ഡിസംബർ 27ന് തളിപ്പറമ്പിൽ പൊതുയോഗം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.