സി.പി.എം പ്രവർത്തകന് മർദനം; മൂന്ന് ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം കുപ്പം എം.എം.യു.പി സ്കൂളിന് സമീപത്ത് സി.പി.എം പ്രവർത്തകനെ മർദിച്ച് പരിക്കേൽപിച്ച കേസിൽ മൂന്ന് ലീഗ് പ്രവർത്തകർകൂടി അറസ്റ്റിലായി. കുപ്പത്തെ പുളിയൻ മൂലയിൽ മൊയ്തു (48), ടി.കെ. ഷുഹൈബ്(33), പി. മൊയ്തീൻ (29) എന്നിവരെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ ബെന്നി ലാലു അറസ്റ്റ് ചെയ്തത്. ഇവർക്ക് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യം ലഭിച്ച നാല് ലീഗ് പ്രവർത്തകർ നേരത്തേ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു.
സി.പി.എം ബൂത്ത് ഏജൻറായ കുപ്പം മരത്തക്കാട്ടെ ബി. സുനിൽകുമാറിനെ മർദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. വനിത വോട്ടറോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തപ്പോൾ ലീഗ് പ്രവർത്തകർ മർദിച്ചുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്. തലക്കും മുഖത്തും പരിക്കേറ്റ സുനിൽകുമാറിനെ തളിപ്പറമ്പ് സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.