ഷാനി മോളുടെ ജീവൻ രക്ഷിക്കാൻ ഭക്തർ നൽകിയത് രണ്ടര ലക്ഷം രൂപ
text_fieldsതളിപ്പറമ്പ്: 'കരുതലിനായി കർമം കൊണ്ടൊരു പുണ്യം' പിരിവിലൂടെ 2,52,608 രൂപ ലഭിച്ചു. എസ്.എം.എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പരിയാരം വായാട്ടെ മൂന്നു വയസ്സുകാരി ഷാനി മോളുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകർ തൃഛംബരം ക്ഷേത്രോത്സവത്തിന്റെ സമാപന ദിനമായ കൂടിപ്പിരിയൽ ദിനത്തിൽ നടത്തിയ പിരിവിലൂടെയാണ് തുക സമാഹരിച്ചത്.
ഉച്ചക്ക് ഒരുമണി മുതൽ 110 സന്നദ്ധ പ്രവർത്തകർ 25 സ്ക്വാഡുകളായാണ്, ക്ഷേത്ര പരിസരത്തെത്തിയ പൊതുജനങ്ങളിൽനിന്ന് സാമ്പത്തിക സ്വരൂപണം നടത്തിയത്. ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ടി. ഷീബ, ജനറൽ കൺവീനർ പി.സി. റഷീദ്, കോഓഡിനേറ്റർ എ. രാജേഷ്, സഹ ഭാരവാഹികളായ ഇ.ടി. രാജീവൻ, പി.വി. അബ്ദുൽ ഷുക്കൂർ, സി. ബാലകൃഷ്ണൻ, ഇ.കെ. അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ആർ. ഗോപാലൻ, ടി.പി. രജനി, ടോണ വിൻസെന്റ്, ടി. സുനിൽ കുമാർ, പി.വി. സജീവൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.