ശാസ്ത്രച്ചെപ്പ് തുറന്നു: ജില്ല ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ തുടക്കം
text_fieldsജില്ല ശാസ്ത്രോത്സവം തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ
അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
തളിപ്പറമ്പ്: ആയിരക്കണക്കിന് പ്രതിഭകൾ മാറ്റുരക്കുന്ന റവന്യൂ ജില്ല ശാസ്ത്രോത്സവത്തിന് തളിപ്പറമ്പിൽ തുടക്കം. കുട്ടികളിൽ ശാസ്ത്ര ബോധവും യുക്തിചിന്തയും വളർത്തുന്നതിനും പഠനപ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ അവതരിപ്പിക്കുന്നതിനുമുള്ള വിദ്യാർഥികളുടെ ഏറ്റവും വലിയ വേദിയുടെ ഉദ്ഘാടനം അഡ്വ. സജീവ് ജോസഫ് എം.എൽ.എ നിർവഹിച്ചു.
തളിപ്പറമ്പ് നഗരസഭ ഉപാധ്യക്ഷൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ. രമേശൻ, ഹയർ സെക്കൻഡറി കണ്ണൂർ മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. മണികണ്ഠൻ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ ഇ.ആർ. ഉദയകുമാരി, എസ്.എസ്.കെ.ഡി.പി.സി ഇ.സി. വിനോദ്, വിദ്യാകിരണം ജില്ല കോഓഡിനേറ്റർ കെ.സി. സുധീർ, കൈറ്റ് ജില്ല കോഓഡിനേറ്റർ പി. സുപ്രിയ, മുത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.വി. വിനോദ്, മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി. പ്രവീൺ എന്നിവർ സംസാരിച്ചു.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ എ.പി. അംബിക സ്വാഗതവും ഇ.കെ. ജയപ്രസാദ് നന്ദിയും പറഞ്ഞു. തളിപ്പറമ്പ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ, സർ സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായാണ് മത്സരം നടക്കുന്നത്. ശാസ്ത്രമേള ശനിയാഴ്ച സമാപിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.