തളിപ്പറമ്പിൽ ലീഗിനു പിന്നാലെ കോൺഗ്രസിലും സി.പി.എമ്മിലും ഗ്രൂപ്പ് േപാര്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം വിഭാഗീയതയിൽ വീർപ്പുമുട്ടുന്നു. തളിപ്പറമ്പ് നഗരഭരണം ൈകയ്യാളുന്ന മുസ്ലിം ലീഗിലാണ് ആദ്യം ഗ്രൂപ്പിസം അണപൊട്ടിയതെങ്കിൽ ഇപ്പോൾ കോൺഗ്രസിലും സി.പി.എമ്മിലും കനത്ത േപാരാണ്. ലീഗിൽ മുൻ നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളത്തിെൻറയും സംസ്ഥാന യൂത്ത് ലീഗ് ഉപാധ്യക്ഷൻ പി.കെ. സുബൈറിെൻറയും പേരിലാണ് ഗ്രൂപ്പുകൾ സജീവമായുള്ളത്. ഗ്രൂപ്പിസം ശക്തമായതോടെ മുനിസിപ്പൽ തലത്തിൽ സമാന്തര കമ്മിറ്റി തന്നെ പ്രവർത്തിച്ചുവരുന്നുണ്ട്. സമാന്തര ഓഫിസ് തുറന്നതിനൊപ്പം വനിത, യൂത്ത് കമ്മിറ്റികളും ഇരു വിഭാഗത്തിനുമുണ്ട്.
ഗ്രൂപ്പിസം ശക്തമായി നഗരഭരണം തന്നെ നഷ്ടപ്പെട്ടേക്കാവുന്ന അവസ്ഥയിൽ, സംസ്ഥാന കമ്മിറ്റി പ്രശ്നത്തിൽ ഇടപെട്ട് ചർച്ച നടത്തിവരുകയാണ്. അതിനിടയിലാണ്, നഗരഭരണത്തിൽ പങ്കാളിയായ കോൺഗ്രസിലെ പ്രശ്നങ്ങളും പുകഞ്ഞ് പുറത്തുചാടിയത്. നഗരസഭ വൈസ് ചെയർമാൻ സ്ഥാനവും സർവിസ് ബാങ്ക് പ്രസിഡൻറ് സ്ഥാനവും വഹിക്കുന്ന കല്ലിങ്കീൽ പത്മനാഭനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ബാങ്കിലെ നിയമനവും മറ്റുമായി ഏറെ നാളായി കോൺഗ്രസിൽ കലാപം ഉടലെടുത്തിട്ട്. യു.ഡി.എഫ് ഭരിക്കുന്ന ബാങ്കിൽ സി.പി.എമ്മുകാരനെയും സ്വന്തക്കാരെയും നിയമിച്ചതായാണ് ആരോപണം.
സുധാകരൻ കെ.പി.സി.സി പ്രസിഡൻറായതോടെ പത്മനാഭനോട് ബാങ്കിൽനിന്ന് രാജിവെക്കാൻ നേതൃത്വം നിർദേശം നൽകിയിരുന്നു. എന്നാൽ, ഇത് അനുസരിക്കാൻ തയാറാകാത്തതിനാൽ സുധാകരൻ തന്നെ ഇടപെട്ട് പാർട്ടിയിൽനിന്ന് സ്വന്തം അനുയായിയെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിനുശേഷം ബാങ്ക് പ്രസിഡൻറ് സ്ഥാനം പത്മനാഭൻ രാജിവെച്ചെങ്കിലും ഡയറക്ടർ സ്ഥാനത്തുനിന്നും രാജിവെക്കാത്തത് കോൺഗ്രസിൽ മുറുമുറുപ്പ് ഉണ്ടാക്കുന്നുണ്ട്. നഗരസഭ ഉപാധ്യക്ഷ സ്ഥാനത്തുനിന്നുകൂടി ഇദ്ദേഹത്തെ മാറ്റാനുള്ള ശ്രമമാണ് പാർട്ടിയിൽ നടന്നുവരുന്നത്.
അതിനിടെയാണ് സി.പി.എമ്മിൽ ഇന്നോളമില്ലാത്ത വിധം ഒരു മുതിർന്ന നേതാവ് ലോക്കൽ സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോവുകയും ഇതിെൻറ തുടർച്ചയെന്നോണം പാർട്ടി നിയന്ത്രണത്തിലുള്ള വായനശാലയിൽ കരിങ്കൊടിയും നേതൃത്വത്തിനെതിരെ പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മുൻ ഏരിയ കമ്മിറ്റിയംഗവും മുൻ നഗരസഭ വൈസ് ചെയർമാനുമായ കോമത്ത് മുരളീധരനെ മാസങ്ങൾക്കുമുമ്പ് ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ലോക്കൽ സമ്മേളനത്തിൽ, മുരളീധരനെ പിന്തുണക്കുന്നവരെന്ന നിലയിൽ ചിലരെ കമ്മിറ്റിയിൽനിന്നും ഒഴിവാക്കിയിരുന്നുവത്രെ. ഇതിനെ ചോദ്യം ചെയ്ത മുരളീധരൻ ഉച്ചഭക്ഷണത്തിനുശേഷം സമ്മേളനത്തിൽ പങ്കെടുത്തില്ല. ഇതിെൻറ തുടർച്ചയായാണ് പാർട്ടിയുടെ ശക്തികേന്ദ്രവും മുരളീധരെൻറയും ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രെൻറയും നാടായ മാന്ധംകുണ്ടിൽ കരിങ്കൊടിയും പോസ്റ്ററും പ്രത്യക്ഷപ്പെട്ടത്. ബി.ജെ.പിയിൽ മാത്രമാണ് നിലവിൽ വിഭാഗീയത ഇല്ലാത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.