അനധികൃത ചെങ്കൽ ഖനനം; ഏഴ് ലോറികൾ പിടികൂടി
text_fieldsതളിപ്പറമ്പ്: മാവിലാംപാറയിലെ അനധികൃത ചെങ്കൽ ഖനന മേഖലയിൽ തളിപ്പറമ്പ് ആർ.ഡി.ഒയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഏഴ് ലോറികൾ പിടിച്ചെടുത്തു.
നാട്ടുകാരുടെ പരാതിയിൽ കലക്ടറുടെ നിർദേശപ്രകാരം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ചേർന്ന യോഗം കഴിഞ്ഞ നവംബറിൽ ചെങ്കൽ ഖനനം നിർത്തിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇപ്പോൾ വീണ്ടും ഖനനം തുടങ്ങിയെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തളിപ്പറമ്പ് ആർ.ഡി.ഒ ഇ.പി. മേഴ്സി, തഹസിൽദാർ സി. രാധാകൃഷ്ണൻ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്. ചപ്പാരപ്പടവ്, ചെങ്ങളായി പഞ്ചായത്തുകളിൽ തളിപ്പറമ്പ് റവന്യൂ ഡിവിഷനുകീഴിലെ കൂവേരി, ചുഴലി, വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന മാവിലാംപാറ, കുളത്തൂർ, ബാലേശുഗിരി എന്നീ പ്രദേശങ്ങളിൽ നടക്കുന്ന അനധികൃത ചെങ്കൽഖനനം തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളുടെ പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ കലക്ടർ സ്ഥലം സന്ദർശിച്ചിരുന്നു.
തുടർന്നാണ് നവംബറിൽ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് ചെങ്കൽ ഖനനം പൂർണമായി തടഞ്ഞത്.
ഇപ്പോൾ വീണ്ടും ചെങ്കൽ ഖനനം തുടങ്ങിയതായി പരാതി ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തി വാഹനങ്ങൾ പിടിച്ചെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.