സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാവുന്ന കൂടാരമായി സി.പി.ഐ മാറി –എം.വി. ജയരാജൻ
text_fields
തളിപ്പറമ്പ്: സകല കുറ്റകൃത്യങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാവുന്ന കൂടാരമായി കണ്ണൂരിലെ സി.പി.ഐ മാറിയെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ. സാമ്പത്തിക ക്രമക്കേട് നടത്തിയാലും അസാന്മാർഗിക കുറ്റത്തിന് പാർട്ടി പുറത്താക്കിയാലും ഉടൻ സി.പി.ഐ എടുത്തോളും. സി.പി.ഐക്ക് ഇങ്ങനെയൊരു ഗതികേട് വന്നതിൽ വല്ലാത്ത വിഷമമുണ്ടെന്നും ജയരാജൻ പറഞ്ഞു. കീഴാറ്റൂർ മാന്ധംകുണ്ടിൽ സി.പി.എം പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ജയരാജൻ.
സി.പി.എം മുൻ ഏരിയ കമ്മിറ്റി അംഗം കോമത്ത് മുരളീധരൻ സഹപ്രവർത്തകരുമായി പാർട്ടി വിട്ടതോടെ, മുരളിധരെൻറ നാട്ടിൽ സി.പി.എമ്മിെൻറ ശക്തി തെളിയിക്കാനാണ് പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്. പൊതുയോഗം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മന്ത്രി എം.വി. ഗോവിന്ദൻ, ജെയിംസ് മാത്യു, ടി.കെ. ഗോവിന്ദൻ, പി.കെ. ശ്യാമള തുടങ്ങിയവർ സംസാരിച്ചു.
തളിപ്പറമ്പ് നോർത്ത് ലോക്കൽ സെക്രട്ടറി പുല്ലായ്ക്കൊടി ചന്ദ്രൻ സ്വാഗതം പറഞ്ഞു. പുളിമ്പറമ്പ്, തൊക്കിലങ്ങാടി, കീഴാറ്റൂർ കേന്ദ്രീകരിച്ച് സമ്മേളന നഗരിയിലേക്ക് പ്രകടനവും നടത്തി. വിഭാഗീയത ആരോപിച്ച് മുരളി ഉൾപ്പെടെ നിരവധി പ്രവർത്തകർ സി.പി.എമ്മിൽനിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നിരുന്നു. ഇതേ തുടർന്നാണ് സി.പി.എം പൊതുയോഗം സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.