ധർമശാലയിൽ ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു
text_fieldsതളിപ്പറമ്പ്: ജില്ലയിൽ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് കലക്ടറുടെ നിര്‍ദേശപ്രകാരം നടപടിയാരംഭിച്ചു. ഇതിെൻറ ഭാഗമായി ധർമശാലയിലെ ഓക്സിജൻ ഉൽപാദന കേന്ദ്രത്തിൽ തളിപ്പറമ്പ് തഹസിൽദാറുടെ നേതൃത്വത്തിൽ റെയ്ഡ് നടത്തി. കേന്ദ്രത്തിൽ അധികമായി ഉൽപാദിപ്പിച്ച് വെച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ പിടിച്ചെടുത്തു.
വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകളുടെ എണ്ണം രേഖപ്പെടുത്തി മെഡിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതിനായി ഇവ പിടിച്ചെടുക്കാൻ ജില്ല കലക്ടർ നിർദേശം നൽകിയിരുന്നു.
ഇവയുടെ വാൽവുകള്‍ മെഡിക്കല്‍ ആവശ്യത്തിന് പറ്റുന്നതാണെന്ന് ഉറപ്പുവരുത്താനും ആവശ്യമായ ഘട്ടത്തില്‍ ഒക്സിജന്‍ നിറച്ച് ആശുപത്രികളില്‍ വിതരണം നടത്താനുമാണ് നിര്‍ദേശമുണ്ടായത്. ഇതിെൻറ അടിസ്ഥാനത്തിലാണ് ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന ഓക്സിജൻ ഉൽപാദന സ്ഥാപനത്തില്‍ ബുധനാഴ്ച ഉച്ച ഒന്നരയോടെ പരിശോധന നടത്തിയത്.
പരിശോധനയില്‍ 39 വ്യവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഓക്സിജന്‍ നിറക്കാനായി എത്തിച്ച കണ്ണൂരിലെ രണ്ട് ഗ്യാസ് ഏജന്‍സികളുടെ സിലിണ്ടറുകളാണ് ഇവ.
7000 ലിറ്റര്‍ ശേഷിയുള്ള സിലിണ്ടറുകളാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ജില്ല വ്യവസായ കേന്ദ്രത്തിെൻറ ഗോഡൗണിലേക്ക് മാറ്റി. ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ നടക്കുന്നുണ്ട്.
പരിശോധനയില്‍ പിടിച്ചെടുക്കുന്ന സിലിണ്ടറുകള്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ലയിലെ ഏക ഒക്സിജന്‍ റീഫില്‍ കേന്ദ്രമായ ബാല്‍ക്കോ എയര്‍ പ്രോഡക്ട്സില്‍ എത്തിച്ച് ഒാക്സിജന്‍ നിറച്ച് വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.