സി.പി.ഐയിലേക്ക് വരുന്നവരെ ഇനിയും സ്വീകരിക്കും; ആയുധംകൊണ്ട് ശരിപ്പെടുത്താമെന്ന് കരുതേണ്ട –പന്ന്യൻ രവീന്ദ്രൻ
text_fieldsതളിപ്പറമ്പ്: സി.പി.ഐയിലേക്ക് വരുന്നവരെ ഇനിയും സ്വീകരിക്കുമെന്നും പാർട്ടിയിലേക്ക് വരുന്നവരെ ആയുധംകൊണ്ട് ശരിപ്പെടുത്താമെന്ന് ആരും ധരിക്കരുതെന്നും സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. സി.പി.ഐ സംഘടിപ്പിച്ച കെ.വി. മൂസാൻ കുട്ടി മാസ്റ്റർ- സി. കൃഷ്ണൻ അനുസ്മരണ സമ്മേളനം തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐയിലേക്ക് ആളുകൾ വരുന്നത് ഈ പാർട്ടിയെ ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. അടിക്ക് തിരിച്ചടി ഞങ്ങളുടെ ശൈലിയല്ല. ഈ പാർട്ടിയിൽ വരുന്നവരെ ഇനിയും സ്വീകരിക്കും. കൊലപാതകത്തെ പൂർണമായും എതിർക്കുന്ന പാർട്ടിയാണിതെന്നും അതുകൊണ്ടാണ് കൂടുതൽപേർ സി.പി.ഐയിലേക്ക് വരുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം വേലിക്കാത്ത് രാഘവൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം വി.പി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സി.പി. സന്തോഷ് കുമാർ, വി.വി. കണ്ണൻ, കോമത്ത് മുരളീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.