പോക്സോ: പ്രതിക്ക് 13 വർഷം തടവ്
text_fieldsതളിപ്പറമ്പ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 13 വർഷം തടവും 65,000 രൂപ പിഴയും. പഴയങ്ങാടി സ്വദേശി പി.എം. ഹനീഫി (58)നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷിച്ചത്.
2021 സെപ്റ്റംബറിലാണ് കേസിന് ആധാരമായ സംഭവം. കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നായിരുന്നു പരാതി. പഴയങ്ങാടി എസ്.ഐ എം.ഇ. രാജഗോപാൽ പ്രാഥമികാന്വേഷണം നടത്തി പ്രിൻസിപ്പൽ എസ്.ഐ കെ. ഷാജു പ്രതിയെ അറസ്റ്റുചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി പ്രതിക്ക് മൂന്ന് വകുപ്പുകളിലായി തടവും പിഴയും വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.