പോക്സോ; 57 കാരൻ റിമാൻഡിൽ
text_fieldsതളിപ്പറമ്പ്: പതിനേഴുകാരിയെ ബസിൽ ലൈംഗിക ഉ ദ്ദേശത്തോടെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന പരാതിയിൽ 57കാരനെ അറസ്റ്റ് ചെയ്തു. ആലക്കോട് സ്വദേശി കെ.കെ. ജോസ് (57) നെയാണ് തളിപ്പറമ്പ് പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച് രാവിലെ ഒടുവള്ളിയിൽ നിന്നും തളിപ്പറമ്പിലേക്ക് വരുന്ന സ്വകാര്യ ബസിൽ വെച്ചാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടന്നത്. ബസ് പൂവത്തെത്തിയപ്പോൾ തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന പ്രതി ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ച് അതിക്രമം നടത്തിയെന്നാണ് പരാതി.
ജോസിനെ തടഞ്ഞുനിർത്തി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത ജോസിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.