റെയിൽവേ റിസർവേഷൻ കൗണ്ടർ താലൂക്ക് ഒാഫിസ് കെട്ടിടത്തിലേക്ക്
text_fieldsതളിപ്പറമ്പ്: താലൂക്ക് ഓഫിസ് കോമ്പൗണ്ടിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ 18 മുതൽ താലൂക്ക് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കും. റവന്യൂ ടവർ നിർമാണത്തിനായി നിലവിലെ കെട്ടിടം പൊളിക്കുന്നതിന്റെ ഭാഗമായാണ് ദിവസനേ നിരവധി പേർ മലയോരത്തിനിന്നടക്കം ആശ്രയിക്കുന്ന കേന്ദ്രത്തിന്റെ പ്രവർത്തനത്തിന് പകരം സംവിധാനം ഏർപ്പെടുത്തുന്നത്.
തളിപ്പറമ്പിന്റെ മുഖച്ഛായ മാറ്റുന്ന പുതിയ റവന്യൂ ടവർ നിർമിക്കാൻ നിശ്ചയിച്ച സ്ഥലത്തുള്ള കെട്ടിടത്തിലാണ് നിലവിൽ റെയിൽവേ റിസർവേഷൻ കൗണ്ടർ പ്രവർത്തിക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി കെട്ടിടം പൊളിച്ചുമാറ്റുന്നത് മലയോരത്തു നിന്നുള്ള ട്രെയിൻ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്നതിനാലാണ് ബന്ധപ്പെടവർ അടിയന്തര ഇടപെടൽ നടത്തി താലൂക്ക് ഓഫീിസ് കെട്ടിടത്തിലെ ഒരു ഭാഗത്ത് താൽക്കാലിക സൗകര്യം ഒരുക്കിയത്. 18 മുതൽ റിസർവേഷൻ കൗണ്ടർ പുതിയ സ്ഥലത്ത് പ്രവർത്തിച്ചു തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.