അനർഹ റേഷൻ കാർഡുകൾ പിടികൂടി
text_fieldsതളിപ്പറമ്പ്: അനർഹ മുൻഗണന/അേന്ത്യാദയ കാർഡുകൾ കണ്ടെത്തുന്നതിന് രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം വരഡൂൽ, തേർളായി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി അനർഹ കാർഡുകൾ പിടിച്ചെടുത്തു. 55ഓളം വീടുകളിൽ നടത്തിയ പരിശോധന 15 അനർഹ മുൻഗണന കാർഡുകളും മൂന്ന് അേന്ത്യാദയ കാർഡുകളും ആറ് സബ്സിഡി കാർഡുകളും കണ്ടെത്തിയിട്ടുണ്ട്.
വ്യാജ സത്യവാങ്മൂലം നൽകി അനധികൃതമായി കൈവശപ്പെടുത്തിയിട്ടുള്ള കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതോടൊപ്പം ഇവരിൽനിന്ന് പിഴയും ദുരുപയോഗം ചെയ്ത് വാങ്ങിയ സാധനങ്ങളുടെ വിപണിവിലയും ഈടാക്കും. കൂടാതെ ഒരു വർഷംവരെ തടവുശിക്ഷ ലഭിക്കുംവിധം നിയമ നടപടിക്കും വിധേയരാകും.
അനർഹമായി മുൻഗണന കാർഡുകൾ കൈവശംവെച്ച് ഉപയോഗിക്കുന്നവർ പിടിക്കപ്പെടുന്ന സാഹചര്യത്തിൽ നിലവിൽ 50,000 രൂപ മുതൽ ഒരുലക്ഷം രൂപവരെ പിഴ അടക്കേണ്ടിവരും. നിയമം നടപ്പിൽ വരുത്തിയതുമുതൽ ഇതുവരെ തളിപ്പറമ്പ് താലൂക്കിൽ 5,54,111 രൂപ പിഴയായി ഈടാക്കിയിട്ടുണ്ട്.
അനർഹമായി ഇത്തരത്തിൽ കാർഡ് കരസ്ഥമാക്കി ഉപയോഗിക്കുന്നവരെക്കുറിച്ച് അറിയുന്നവർ താലൂക്ക് സെപ്ലെ ഓഫിസിലെ 04602203128 എന്ന നമ്പറിൽ വിവരം കൈമാറണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ടി.ആർ. സുരേഷ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.