മുക്കുപണ്ട തട്ടിപ്പ്: ജ്വല്ലറിയിൽ പൊലീസ് പരിശോധന
text_fieldsതളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട പണയതട്ടിപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറിയിൽ പൊലീസ് പരിശോധന നടത്തി.
ആത്മഹത്യ ചെയ്ത ബാങ്ക് അപ്രൈസർ ടി.വി. രമേശന് ഒാഹരിയുള്ള ഗോൾഡ് ആൻഡ് സിൽവർ ജ്വല്ലറിയിലാണ് പരിശോധന നടത്തിയത്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. മുക്കുപണ്ട പണയ തട്ടിപ്പുമായി സ്ഥാപനത്തിന് ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു ജ്വല്ലറിയിൽ പരിശോധന നടത്തിയത്.
തട്ടിപ്പിൽ ബാങ്ക് ജീവനക്കാരുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോർട്ട്
തളിപ്പറമ്പ്: പഞ്ചാബ് നാഷനൽ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന ലക്ഷങ്ങളുടെ മുക്കുപണ്ട തട്ടിപ്പിൽ ബാങ്ക് ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് അന്വേഷണ റിപ്പോർട്ട്. ആറു വർഷമായി ബാങ്കിൽ നടക്കുന്ന തട്ടിപ്പിൽ ബാങ്ക് ജീവനക്കാർക്കും ഗുരുതര വീഴ്ചയുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതികൾ നൽകിയ മുൻകൂർ ജാമ്യപേക്ഷയിൽ ജില്ല സെഷൻസ് കോടതി റിപ്പോർട്ട് തേടി. 2015 മുതൽ ബാങ്കിൽ മുക്കുപണ്ടം തട്ടിപ്പ് നടന്നുവരുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഒാരോവർഷവും പുറത്തുള്ള അപ്രൈസറുടെ സാന്നിധ്യത്തിൽ രണ്ട് തവണ റാൻഡം പരിശോധന നടത്തണമെന്ന് നിയമമുണ്ടെങ്കിലും ഇവിടെ നടന്നിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിരുന്നു. കൂടാതെ വായ്പ നൽകുന്നതിലുണ്ടായ വീഴ്ചയിലൂടെ അപ്രൈസർക്ക് തട്ടിപ്പ് നടത്താനുള്ള വഴി ബാങ്ക് ഉദ്യോഗസ്ഥർ തന്നെ ഒരുക്കി. ബാങ്ക് ജീവനക്കാർക്ക് ഗുരുതരവീഴ്ചയുണ്ടായ സംഭവത്തിൽ നടപടി എടുക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മൊട്ടമ്മൽ ലക്ഷ്മണൻ, കുഞ്ഞുമോൻ, ഇർഷാദ്, അബു ഹുദിഫ എന്നിവരാണ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. അറസ്റ്റിലായ വസന്തരാജിെൻറ ജാമ്യഹരജിയിൽ തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതി ശനിയാഴ്ച വിധിപറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.