Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightTaliparambachevron_rightസു​മ​ന​സ്സു​ക​ളു​ടെ...

സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു

text_fields
bookmark_border
എ​ൻ. പ്ര​മോ​ദ്
cancel
camera_alt

എ​ൻ. പ്ര​മോ​ദ്

ത​ളി​പ്പ​റ​മ്പ്: കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​ന​ത്ത് താ​മ​സി​ക്കു​ന്ന എ​ൻ. പ്ര​മോ​ദ് ജീ​വ​ൻ തി​രി​ച്ചു പി​ടി​ക്കാ​ൻ സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം തേ​ടു​ന്നു.

കു​റു​മാ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കൂ​ന​ത്ത് താ​മ​സി​ക്കു​ന്ന എ​ൻ. പ്ര​മോ​ദ് എ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്റെ ജീ​വി​തം തി​രി​ച്ചു പി​ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ് നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും. പാ​ട്ട് വ​ണ്ടി​യി​ലൂ​ടെ പാ​ട്ട് പാ​ടി​യാ​ണ് ഇ​ത്ത​വ​ണ ചി​കി​ത്സാ​ധ​ന സ​മാ​ഹ​ര​ണം ന​ട​ത്തു​ന്ന​ത്.

ഹൃ​ദ​യസം​ബ​ന്ധ​മാ​യ അ​സു​ഖ​വും പ​ക്ഷാ​ഘാ​ത​വും ത​ള​ർ​ത്തി​യ ശ​രീ​ര​വു​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തി​ല​ധി​ക​മാ​യി പ്ര​മോ​ദ് മം​ഗ​ളു​രു​വി​ലെ യേ​ന​പ്പോ​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക​ഴി​യു​ക​യാ​ണ്.

ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു വ​രാ​ൻ 20 ല​ക്ഷ​ത്തി​ല​ധി​കം ചെ​ല​വു വ​രു​ന്ന ഒ​രു മേ​ജ​ർ ഓ​പ​റേ​ഷ​ൻ വേ​ണ​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി കൊ​ണ്ട് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന പ്ര​മോ​ദി​ന് ര​ണ്ടു പി​ഞ്ചു മ​ക്ക​ളും ഭാ​ര്യ​യും പ്രാ​യ​മാ​യ അ​മ്മ​യു​മാ​ണു​ള്ള​ത്. ഇ​തി​ന​കം ചി​കി​ത്സ​ക്കാ​യി വ​ലി​യ തു​ക ചെ​ല​വാ​യി​ക്ക​ഴി​ഞ്ഞു.

തു​ട​ർ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ ഈ ​നി​ർ​ധ​ന കു​ടും​ബ​ത്തി​ന് സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടി.​കെ. രാ​മ​ച​ന്ദ്ര​ൻ ചെ​യ​ർ​മാ​നും സി.​വി. പ്ര​ശാ​ന്ത് ക​ൺ​വീ​ന​റു​മാ​യി ജ​ന​കീ​യ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. പ​ല വ​ഴി​ക​ളി​ലാ​യി ചി​കി​ത്സ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്തി​ലൂ​ടെ 14 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ച്ചി​രു​ന്നു.

ഇ​നി​യും ആ​റു ല​ക്ഷ​ത്തോ​ളം രൂ​പ ആ​വ​ശ്യ​മാ​ണ്. അ​തി​നാ​യി അ​ഞ്ച് ദി​വ​സ​മാ​യി പാ​ട്ട് വ​ണ്ടി​യു​മാ​യി വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഓ​ടു​ക​യാ​ണ്. ത​ളി​പ്പ​റ​മ്പി​ൽ കൊ​ച്ചു ഗാ​യി​ക വ​ര​ല​ക്ഷ്മി, പി. ​റെ​ജി, ജി. ​ബി​ജി, പ്ര​വി​ജ ഷൈ​ജു, അ​ഷ​റ​ഫ്, ഷ​ൻ​മു​ഖ​ൻ, രാ​ജു മാ​വി​ലാം​പാ​റ, നാ​രാ​യ​ണ​ൻ മു​യ്യം എ​ന്നീ ഗാ​യ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ട് പാ​ടി​യി​രു​ന്നു. ഒ​രു ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ എ​ല്ലാ​രും ന​ല്ല സ​ഹ​ക​ര​ണ​മാ​ണ് ന​ൽ​കു​ന്ന​തെ​ന്ന് ചി​കി​ത്സ സ​ഹാ​യ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​രം:

SINDHU C.S

A/C NO : 278001000004655

IFSC : IOBA0002780

BRANCH : TALIPARAMBA

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TreatmentKannur NewsFinancial Assistance
News Summary - Seeking help
Next Story