ഖാസിമിെൻറ മരുന്നിനും നികുതി ഇളവ്
text_fieldsതളിപ്പറമ്പ്: എസ്.എം.എ ബാധിതനായ ചപ്പാരപ്പടവിലെ കുഞ്ഞ് ഖാസിമിെൻറ ചികിത്സക്കുള്ള മരുന്നിന് കേന്ദ്ര സർക്കാർ നികുതി ഇളവ് നൽകി. ഈ ആവശ്യമുന്നയിച്ച് കെ. സുധാകരൻ എം.പി നൽകിയ കത്ത് സർക്കാർ പരിഗണിക്കുകയായിരുന്നു.
മരുന്നിന് ആവശ്യമായ 18 കോടി രൂപ പൊതുജനപങ്കാളിത്തത്തോടെ നേരത്തെ തന്നെ സമാഹരിച്ചിരുന്നു. ചികിത്സസഹായ കമ്മിറ്റിയും എം.പിയും ചേർന്ന് ദിവസങ്ങളോളം നടത്തിയ നിരന്തര ശ്രമത്തിെൻറ ഫലമായി കേന്ദ്രം നികുതി ഇളവ് നൽകുകയായിരുന്നു. ചികിത്സ സഹായ കമ്മിറ്റി ചെയർപേഴ്സൻ സുനിജ ബാലകൃഷ്ണൻ, ജനറൽ കൺവീനർ അബ്ദുറഹ്മാൻ പെരുവണ, പബ്ലിസിറ്റി ചെയർമാൻ എം.എം. അജ്മൽ, മീഡിയ ചെയർമാൻ ഉനൈസ് എരുവാട്ടി, മീഡിയ കൺവീനർ റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. ഇനി ഉടൻ മരുന്ന് ഇന്ത്യയിലെത്തിക്കാൻ നടപടി തുടങ്ങും.
അതിനിടെ സെപ്റ്റംബർ അഞ്ച് മുതൽ ഖാസിമിെൻറ അനുബന്ധ ചികിത്സ ബംഗളൂരു ബാപ്റ്റിസ്റ്റ ആശുപത്രിയിൽ തുടങ്ങി. ഖാസിമിെൻറ മരുന്നിന് ആവശ്യമായ 18 കോടി രൂപയിൽ 8.5 കോടി രൂപ നൽകുന്നത് മാട്ടൂൽ മുഹമ്മദ് ചികിത്സ സഹായ കമ്മിറ്റിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.