സംസ്ഥാനത്തെ പ്രഥമ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്
text_fieldsതളിപ്പറമ്പ്: സംസ്ഥാനത്തെ പ്രഥമ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പിനെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തളിപ്പറമ്പിൽ നടന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്തെയല്ല ഇന്ത്യയിലെ തന്നെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ നിയോജക മണ്ഡലമാണ് തളിപ്പറമ്പെന്നും ഇത് രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
പുത്തൻ സാങ്കേതിക വിദ്യകളെ ജനങ്ങൾക്ക് ഉപകാരപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സർക്കാർ നിരവധി പദ്ധതികൾ പ്രവർത്തി പഥത്തിൽ കൊണ്ടുവരുമ്പോൾ തളിപ്പറമ്പ് മണ്ഡലം സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതിലൂടെ സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് വേഗത പകരുകയാണെന്ന് തുടർന്ന് സംസാരിച്ച മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയതിന്റെ സർട്ടിഫിക്കറ്റ് മന്ത്രി കെ. രാധാകൃഷ്ണനിൽനിന്ന് എം.വി. ഗോവിന്ദൻ എം.എൽ.എയും ഉദ്യോഗസ്ഥരും ഏറ്റുവാങ്ങി. പദ്ധതി നിർവഹണ ഉദ്യോഗസ്ഥർക്കും കൈറ്റ്, സാക്ഷരതാ മിഷൻ, കുടുംബശ്രീ എന്നിവക്കും മന്ത്രി ഉപഹാരങ്ങൾ നൽകി. എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പദ്ധതി വിശദീകരിച്ചു. കെ.സി. ഹരികൃഷ്ണൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.