ജീവനക്കാരിയെ മാനേജർ പീഡിപ്പിച്ചതായി പരാതി
text_fieldsതളിപ്പറമ്പ്: സെയിൽസ് എക്സിക്യൂട്ടിവ് ജീവനക്കാരിയായ യുവതിയെ മാനേജർ ബലാത്സംഗം ചെയ്തതായി പരാതി. യുവതിയുടെ പരാതിയിൽ ഇടുക്കി പഴയരികണ്ടം സ്വദേശി വേലിക്കകത്ത് വീട്ടിൽ സൈഫിനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
തളിപ്പറമ്പിലെ മാർക്കറ്റിങ് എക്സിക്യുട്ടിവായ തിരുവനന്തപുരം സ്വദേശിനി 24 കാരിയാണ് പരാതിക്കാരി. കമ്പനി മാനേജറായ സൈഫ് കപ്പാലത്ത് കമ്പനിയുടെ താമസസ്ഥലത്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. 2021 മാർച്ച് 26നാണ് ആദ്യം പീഡിപ്പിച്ചത്.
തുടർന്ന് മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയുണ്ട്. തൊടുപുഴ പൊലീസ് സ്റ്റേഷനിലാണ് 24 കാരി പരാതിനൽകിയത്. എന്നാൽ, സംഭവം നടന്നത് തളിപ്പറമ്പിലായതിനാൽ തൊടുപുഴ പൊലീസ് കേസ് ഇങ്ങോട്ടേക്ക് കൈമാറുകയായിരുന്നു. കമ്പനി കപ്പാലത്ത് വീട് വാടകക്കെടുത്ത് സ്ത്രീ-പുരുഷ ജീവനക്കാരെ അവിടെ താമസിപ്പിക്കുകയായിരുന്നു. മറ്റു ജീവനക്കാർ ഉൽപന്നങ്ങൾ വിൽക്കാൻ പോയ സമയത്ത് പീഡിപ്പിച്ചെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.