ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി റോഡ് തോടായി
text_fieldsതളിപ്പറമ്പ്: ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി വൻതോതിൽ ശുദ്ധജലം റോഡിലേക്ക് ഒഴുകി. കുറ്റിക്കോൽ പാർഥസ് ഓഡിറ്റോറിയത്തിന് സമീപത്താണ് വെള്ളിയാഴ്ച രാവിലെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടി വെള്ളം ശക്തിയായി ഒഴുകിയത് വാഹനകൾക്കും മറ്റും അപകട ഭീഷണി സൃഷ്ടിച്ചു.
പ്രധാന പൈപ്പായതിനാൽ അതിശക്തമായാണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. വെള്ളത്തിന്റെ ശക്തിയിൽ ദേശീയപാതപ്രവൃത്തി നടക്കുന്ന റോഡിലെ രണ്ടടിയോളം ഉയരത്തിലുള്ള മണ്ണ് മുഴുവൻ ഒലിച്ച് റോഡിലേക്ക് വന്നു. ചളി രൂപപ്പെട്ടതോടെ ബൈക്കുകൾ അപകടത്തിൽപെടുന്നതിനും ഇടയാക്കി. സംഭവമറിഞ്ഞ് ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൂഴിച്ചാലിലെ ടാങ്കിന്റെ ഓപ്പറേറ്റർ സ്ഥലത്തെത്തി പെരുവളത്തുപറമ്പിൽ നിന്നുള്ള ജലവിതരണം തടഞ്ഞു. ഒരു മണിക്കൂർ കൊണ്ടാണ് വെളളം നിന്നത്. അതിനിടയിൽ വലിയ തോതിൽ വെള്ളം ഒഴുകിയതോടെ റോഡ് തോടിന് സമാനമായി മാറി. വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.