വയോധികയെ ആക്രമിച്ച് സ്വർണമാല മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ
text_fieldsതളിപ്പറമ്പ്: പറശ്ശിനിക്കടവ് മമ്പാലയിൽ വയോധികയെ ആക്രമിച്ച് രണ്ടുപവൻ സ്വർണ മാല മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അഴീക്കോട് സ്വദേശി സോളമൻ സുന്ദർ പീറ്റർ, മൊറാഴ സ്വദേശി ടി.പി. അർഷാദ് എന്നിവരെയാണ് തളിപ്പറമ്പ് സി.ഐ എൻ.കെ. സത്യനാഥൻ അറസ്റ്റ് ചെയ്തത്. ഇവർ കവർച്ചക്ക് ഉപയോഗിച്ച ബൈക്കും പിടിച്ചെടുത്തു. ഇക്കഴിഞ്ഞ നവംബർ രണ്ടിന് വൈകീട്ടാണ് കേസിനാസ്പദമായ സംഭവം.
ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ സോളമനും അർഷാദും കൂരാകുന്നിൽ രോഹിണിയെ ആക്രമിച്ച് മാല പൊട്ടിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ഇവരെ തള്ളിയിട്ടശേഷമാണ് മാല പൊട്ടിച്ചത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തുമ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. രോഹിണി കൂലിപ്പണിക്കുപോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. തുടർന്ന് തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിെൻറ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചും നാട്ടുകാരുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ അവഞ്ചർ ബൈക്കാണ് പ്രതികൾ കവർച്ചക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തി. സംഭവത്തിനു ശേഷം പ്രതികൾ സംസ്ഥാനത്തിന് പുറത്ത് ഒളിവിലായിരുന്നു. ഒക്ടോബർ ഏഴിന് നണിയൂർ കനാലിന് സമീപത്തെ മൈലാട്ട് ദേവിയുടെ രണ്ടുപവൻ മാലയും സമാന രീതിയിൽ കവർന്നതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഈ സംഭവത്തിൽ മയ്യിൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വൈദ്യപരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.