വിജിലൻസ് പരിശോധന; ഏഴ് ലോറികൾ പിടികൂടി
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പ് മേഖലയിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ഏഴ് ലോറികൾ പിടികൂടി. അനധികൃത കരിങ്കൽ ഉൽപന്നങ്ങൾ കടത്തുന്നതിനിടയിലാണ് പിടിയിലായത്. വിജിലൻസ് ഇൻസ്പെക്ടർ ടി.പി. സുമേഷിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ക്വാറികളിൽനിന്നും ക്രഷറുകളിൽനിന്നും അനധികൃതമായി കൊണ്ടു പോകുന്ന കരിങ്കൽ ഉൽപന്നങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയിരുന്നു. ഇതിെൻറ ഭാഗമായാണ് തളിപ്പറമ്പ് മേഖലയിലും പരിശോധന നടത്തിയത്.
ആലക്കോട് റോഡിലും തളിപ്പറമ്പ് -ശ്രീകണ്ഠപുരം റോഡിലുമാണ് വാഹനങ്ങൾ പിടികൂടിയത്. അഞ്ചുലോറികൾ ഒരു പാസും ഇല്ലാതെയാണ് കരിങ്കൽ ഉൽപന്നങ്ങൾ കടത്തിയത്. ലോറികൾ ജിയോളജി വകുപ്പിന് കൈമാറി. പാസിൽ കവിഞ്ഞുള്ള ലോഡ് കയറ്റിയതിന് രണ്ടു ലോറികൾ ആർ.ടി.ഒക്കും കൈമാറി.
വിജിലൻസ് എസ്.ഐമാരായ ജഗദീഷ്, പങ്കജാക്ഷൻ, എ.എസ്.ഐമാരായ രമേശൻ, വിനോദ് തുടങ്ങിയവരും പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.