മയക്കുമരുന്നുമായി യുവാവ് പിടിയിൽ
text_fieldsതളിപ്പറമ്പ്: എം.ഡി.എം.എ മയക്കുമരുന്ന് വിൽപന സംഘത്തിലെ പ്രധാനി തളിപ്പറമ്പ് എക്സൈസിന്റെ പിടിയിൽ. കണ്ണൂർ ചിറക്കൽ കാട്ടാമ്പള്ളി സ്വദേശി എം.കെ. ശുഫൈലാണ് (22) പിടിയിലായത്.
എക്സൈസ് റേഞ്ച് ഓഫിസിലെ പ്രിവന്റിവ് ഓഫിസർ കെ.പി. മധുസൂദനനും സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബക്കളത്ത് പ്രതി പിടിയിലായത്. മയക്കുമരുന്ന് വിൽപന നടത്താനെത്തിയപ്പോഴാണ് പ്രതിയെ എക്സൈസ് പിടികൂടിയത്.
ഇയാളുടെ കൈയിൽനിന്നും 400 മില്ലി ഗ്രാം എം.ഡി.എം.എയും ലഹരി മരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 13 എ.പി 9311 നമ്പർ സ്കൂട്ടറും പിടികൂടിയിട്ടുണ്ട്.
റെയ്ഡിൽ പ്രിവന്റിവ് ഓഫിസർ ടി.വി. കമലാക്ഷൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. മുഹമ്മദ് ഹാരിസ്, പി.പി. റെജിരാഗ്, പി.പി. റെനിൽ കൃഷ്ണൻ, എക്സൈസ് ഡ്രൈവർ സി.വി. അനിൽകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.