കേന്ദ്ര ബിൽ കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsതളിപ്പറമ്പ്: കേന്ദ്ര സർക്കാറിെൻറ കർഷക വിരുദ്ധ ബില്ലിനെതിരെ കീഴാറ്റൂരിൽ യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ പ്രതിഷേധം. കേന്ദ്ര ബിൽ കീഴാറ്റൂർ വയലിൽ കത്തിച്ചായിരുന്നു പ്രതിഷേധം നടത്തിയത്. സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ, വയൽ സംരക്ഷണ സമരത്തിൽ അഖിലേന്ത്യാ ശ്രദ്ധ നേടിയ കീഴാറ്റൂർ വയലിലേക്ക് പ്രതിഷേധവുമായി എത്തിയത്. തുടർന്ന് പ്രവർത്തകർ വയലിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെയായിരുന്നു സമരം. കാർഷിക ആത്മഹത്യ തടയാൻ ചെറുവിരലനക്കാത്ത സർക്കാറാണ് മോദിയുടേതെന്ന് അഡ്വ. സോണി സെബാസ്റ്റ്യൻ പറഞ്ഞു. പരിപാടിയിൽ യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് സുധീപ് ജയിംസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി.
മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് രജനി രമാനന്ദ്, സന്ദീപ് പാണപ്പുഴ, കെ. കമൽജിത്ത്, വി. രാഹുൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.