ഏഴിലോട് ദേശീയപാതയിൽ ടാങ്കർ ലോറി മറിഞ്ഞു
text_fieldsപയ്യന്നൂർ: ദേശീയപാതയില്‍ ഏഴിലോട് ചക്ലിയ കോളനി സ്റ്റോപ്പില്‍ ഗ്യാസ് ടാങ്കര്‍ ലോറി കുഴിയിലേക്ക് മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല.
ചൊവ്വാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. വാതക ചോര്ച്ചയില്ലാഞ്ഞതാണ് വൻ ദുരന്തമൊഴിവാക്കി. ദേശീയപാത ഇരട്ടിപ്പിക്കല്‍ പ്രവൃത്തിക്കായി കുഴിച്ച കുഴിയിലാണ് ടാങ്കര്‍ തെന്നിവീണത്. മംഗളൂരൂവിൽനിന്ന് കോഴിക്കോട്ടേക്ക് ഇന്ത്യന്‍ എല്‍.പി. ഗ്യാസുമായി പോകുകയായിരുന്നു ടാങ്കര്‍ ലോറി. റോഡ്പ്രവൃത്തിയായതിനാല് ഇരുവാഹനങ്ങള്‍ മാത്രം കടന്നു പോകാന്‍ സൗകര്യമുള്ള റോഡില്‍ എതിരെ വന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റ് കാരണം മുന്‍വശം തെളിയാതെ അരികിലേക്ക് എടുക്കേണ്ടിവന്നതാണ് അപകടത്തിനു കാരണം. റോഡരികിലെ സുരക്ഷ വേലികള്‍ തകര്‍ന്നു.
പയ്യന്നൂരില്‍നിന്ന് അഗ്നി രക്ഷാസേനയും പരിയാരം പൊലീസും സ്ഥലത്തെത്തി സുരക്ഷ ഉറപ്പാക്കി. വാതക ടാങ്കർ മറിഞ്ഞത് പരിസരവാസികളെ പരിഭ്രാന്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.