ഒഴുക്കിൽപെട്ടവർക്ക് രക്ഷകനായി അധ്യാപകൻ
text_fieldsമുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിനടുത്ത് ഒഴുക്കിൽപെട്ട കൊച്ചുകുട്ടിയെയും ബന്ധുവിനെയുമാണ് പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകൻ രക്ഷപ്പെടുത്തിയത്
ചക്കരക്കല്ല്: ഒഴുക്കിൽപെട്ട രണ്ടുപേരെ അധ്യാപകൻ രക്ഷപ്പെടുത്തി. മുണ്ടേരിക്കടവ് പക്ഷിസങ്കേതത്തിനടുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ഒഴുക്കിൽപെട്ട കൊച്ചുകുട്ടിയെയും രക്ഷിക്കാനിറങ്ങി ഒഴുക്കിൽപെട്ട ബന്ധുവിനെയും പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകനാണ് രക്ഷപ്പെടുത്തിയത്. രാവിലെ പക്ഷികളെ കാണാനെത്തിയ പടന്നോട്ട് ഏച്ചൂർ കോട്ടം റോഡ് പറമ്പിൽ ഹൗസിൽ സജീർ -ജുമൈസത്ത് ദമ്പതികളുടെ മകൾ ആയിഷയാണ് മുണ്ടേരിക്കടവിൽ ഒഴുക്കിൽപെട്ടത്.
രക്ഷിക്കാനിറങ്ങിയ ബന്ധു ഫസലും ഒഴുക്കിൽപെട്ടു. കരയിലുണ്ടായിരുന്ന ഉമ്മയുടെയും സഹോദരങ്ങളുടെയും നിലവിളി കേട്ട് അതുവഴി നടക്കുകയായിരുന്ന ദീനുൽ ഇസ്ലാം സഭ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ കെ.പി. ശ്രീനിത്ത് മാസ്റ്റർ പുഴയിലേക്ക് ചാടി രണ്ടുപേരെയും കരയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ എത്തിച്ചു. കൂടുതൽ സഞ്ചാരികളെത്തുന്ന മുണ്ടേരിക്കടവിൽ സുരക്ഷ സംവിധാനങ്ങൾ ഇല്ലെന്ന് പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.