ക്ഷേത്ര കവർച്ച: അന്വേഷണം ഊർജിതമാക്കി
text_fieldsപഴയങ്ങാടി: ഏഴോം കുറുവാട്ടെ കൂർമ്പ ഭഗവതി ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊർജിതമാക്കി. 15 പവൻ പൊന്നും പൂവും തിരുവാഭരണവുമാണ് ശ്രീകോവിൽ കുത്തിത്തുറന്ന് മോഷ്ടിച്ചത്.
വ്യാഴാഴ്ച രാത്രി ഏഴരയോടെ അടച്ച ക്ഷേത്രം വെള്ളിയാഴ്ച പുലർെച്ച അഞ്ചരയോടെ തുറന്നപ്പോഴാണ് തിടമ്പിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ പെട്ടിയിൽ നിന്നും മോഷണംേപായതായി കണ്ടെത്തിയത്. ശ്രീ കോവിൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഇരുമ്പുപാരയും മറ്റും ക്ഷേത്രത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ക്ഷേത്രത്തിനു സമീപത്തെ നിർമാണം നടക്കുന്ന വീട്ടിൽ നിന്ന് കോൺക്രീറ്റ് പണിയായുധങ്ങളെടുത്താണ് കവർച്ചക്കുപയോഗിച്ചതെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്.നെരുവമ്പ്രം ടൗണിലെ നിരീക്ഷണ കാമറകളിലെ ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്.
മയക്കുമരുന്നുപയോഗിക്കുന്നവരെന്ന് സംശയമുള്ള ചിലരെ പരിസരങ്ങളിൽ കണ്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചതിനാൽ ഇത്തരക്കാരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.ക്ഷേത്രത്തിലുണ്ടായിരുന്ന വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. ക്ഷേത്രത്തെ കുറിച്ചും പ്രദേശത്തെ കുറിച്ചും വ്യക്തതയുള്ളവരാണ് മോഷ്ടാക്കളെന്നാണ് പൊലീസ് നിഗമനം.അന്വേഷണത്തിന് ഡോഗ് സ്ക്വാഡും എത്തിയിരുന്നു. നാലുപേരുടെ വിരലടയാളമാണ് ലഭിച്ചിട്ടുള്ളത്.
നേരത്തെ വിവിധ ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയവരുടെ വിരലടയാളങ്ങളുമായി ഇവ താരതമ്യപ്പെടുത്തിയും അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.