ബസ് കണ്ടക്ടർ ബലാത്സംഗം ചെയ്തെന്ന് 22കാരിയുടെ പരാതി; കേസെടുത്തു
text_fieldsതലശ്ശേരി: സുഹൃത്തായ ബസ് കണ്ടക്ടർ ബലാത്സംഗം ചെയ്തുവെന്ന 22കാരിയുടെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു. പഴയങ്ങാടി ഭാഗത്തോടുന്ന ബസിലെ കണ്ടക്ടർ പ്രസാദിനെതിരെയാണ് യുവതിയുടെ പരാതിയിൽ കേസ്. രഹസ്യമൊഴി രേഖപ്പെടുത്താൻ പരാതിക്കാരിയെ തലശ്ശേരി കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബർ 23നാണ് തലശ്ശേരിയിലെ ലോഡ്ജിലേക്ക് ക്ഷണിച്ചുവരുത്തിയശേഷം ബലാത്സംഗത്തിനിരയാക്കിയതെന്നാണ് പരാതി. നേരത്തെ തന്നിൽനിന്ന് വാങ്ങിയ സ്വർണവും പണവും തിരിച്ചുനൽകാമെന്ന് പറഞ്ഞാണ് തലശ്ശേരിയിലേക്ക് വരുത്തിയതത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.