തലശ്ശേരി കടൽപാലം നവീകരണത്തിന് അഞ്ചു കോടി
text_fieldsതലശ്ശേരി: കടൽപാലം നവീകരണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയായി. ഒന്നാംഘട്ടമായാണ് അഞ്ച് കോടി അനുവദിച്ചത്. പാലം നവീകരണം പൂർത്തിയാവുന്നതോടെ നഗരത്തിലെ പ്രധാന ടൂറിസം ഹബ്ബായി ഇവിടം മാറും. പൈതൃകനഗരമായ തലശ്ശേരിയിലെ ചരിത്ര സ്മാരകങ്ങളിൽ പ്രധാനപ്പെട്ടതാണ് കടൽപാലം.
1910ലാണ് പാലം നിർമിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് മലയോര മേഖലകളിലുള്ള കാപ്പി, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ സുഗന്ധദ്രവ്യങ്ങൾ കടൽപാലം വഴിയാണ് പുറംകടലിൽ നങ്കൂരമിടുന്ന കപ്പലുകളിൽ എത്തിച്ചിരുന്നത്.
കാലപ്പഴക്കത്താൽ പാലത്തിന്റെ അടിത്തൂണുകൾ മുഴുവനായി തുരുമ്പെടുത്ത് നാശോന്മുഖമായി. മുകളിലെ സ്ലാബുകളും പല ഭാഗങ്ങളിലായി തകർന്നുവീണു. അപകടാവസ്ഥ കണക്കിലെടുത്ത് പാലത്തിന്റെ പ്രവേശന കവാടം മതിൽകെട്ടി തടഞ്ഞിട്ടുണ്ട്. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് നേരത്തെ മുംബൈയിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.