ഏഴു വയസ്സുകാരിക്ക് പീഡനം; വയോധികന് 23 വര്‍ഷം തടവ്
text_fieldsതലശ്ശേരി: ഏഴു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികന് തടവും പിഴയും. കൂത്തുപറമ്പ് നീര്‍വേലി കണ്ടംകുന്നിലെ സി. പുരുഷോത്തമനെയാണ് (72) 23 വര്‍ഷവും മൂന്ന് മാസവും തടവിന് തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്. 75,000 രൂപ പിഴയും അടക്കണം. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം അധിക തടവ് അനുഭവിക്കണം.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. 2018 ആഗസ്റ്റിലായിരുന്നു കേസിനാധാരമായ സംഭവം. കൂത്തുപറമ്പ് പൊലീസാണ് കേസന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബീന കാളിയത്ത് ഹാജരായി.
പാനൂർ സ്റ്റേഷൻ പരിധിയിൽ കാപ്പ ചുമത്തിയത് 18 പേർക്കെതിരെ
പാനൂർ: കഴിഞ്ഞ വർഷം സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പാനൂരിൽ 18പേരെ കാപ്പ ചുമത്തി നാടുകടത്തുയോ ജയിലിലിടുകയോ ചെയ്തതായി പാനൂർ പൊലീസിൽനിന്ന് ലഭിച്ച വിവരാവകാശ രേഖ. ഗുണ്ട-റൗഡി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ പേരും സി.പി.എം-ബി.ജെ.പി പ്രവർത്തകരാണ്. കൈവേലിക്കൽ കെ.സി മുക്കിലെ അഷിൻ, കെ.സി മുക്കിലെ അരുൺ ഭാസ്ക്കർ, കുനുമ്മൽ ശ്യാംജിത്ത്, എലാങ്കോട് ആദർശ്, കുറ്റേരിയിലെ ഷിബിൻ, രാജേഷ്, ജിനേഷ്, ചെണ്ടയാട് അമൽരാജ്, പാത്തിപാലത്തെ പ്രവീൺ, മുത്താറിപ്പീടിക ഷുബിൻ, പന്ന്യന്നൂർ അനിൽ കുമാർ, സിൽജിത്ത്, കെ.സി മുക്കിലെ സജീവൻ, ചമ്പാട് ജിസിൻ, ചമ്പാട് കെ.കെ.രാഗേഷ്, കെ.എം.വിഷ്ണു, കണ്ണം വെള്ളി ശ്രീലാൽ, കൂറ്റേരി റോഷിത്ത് എന്നിവരാണ് കാപ്പ നിയമത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ ചിലർ കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുകയും അപ്പീലിൽ ശിക്ഷ ഇളവ് ലഭിച്ചവരുമാണ്.
കുഴൽപ്പണം തട്ടിപ്പറിക്കൽ, ക്വട്ടേഷൻ മറ്റ് അക്രമങ്ങൾ എന്നിവയിൽ ഉൾപ്പെട്ടവരാണ് അധികവും. ഇതിൽ രാഷ്ട്രീയ ആക്രമണ കേസിലെ പ്രതികളും കാപ്പയിൽ ഉൾപ്പെട്ടിട്ടുണ്ട്. കാപ്പ കേസിൽപെട്ടവരെ ആറു മാസത്തിനിടെ ജില്ലയിലെവിടെ കണ്ടാലും കേസു ചുമത്തി ആറു മാസക്കാലം ജാമ്യമില്ലാതെ ജയിലിലടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.