യുവാവിെൻറ അപകട മരണം; പൊലീസ് അനാസ്ഥയിൽ പ്രതിഷേധം
text_fieldsതലശ്ശേരി: എസ്.എസ്.എഫ് ചമ്പാട് സെക്ടർ സെക്രട്ടറിയും എൻജിനീയറിങ് വിദ്യാർഥിയുമായ താഴെ ചമ്പാട് എഴുത്ത് പള്ളിയിൽ അഫ്ലഹ് ഫറാസിെൻറ മരണത്തിനുത്തരവാദികളെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധമുയരുന്നു. പ്രതികളെ ഉടൻ നിയമത്തിന് മുന്നിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച തലശ്ശേരി ഡിവൈ.എസ്.പി ഓഫിസിന് മുന്നിൽ നിൽപുസമരം നടത്താനൊരുങ്ങുകയാണ് വിവിധ സംഘടനകൾ.
കേരള മുസ്ലിം ജമാഅത്തും കീഴ്ഘടകങ്ങളായ എസ്.വൈ.എസ്, എസ്.എസ്.എഫ് സംഘടനകളുടെ പ്രതിനിധികളും സമരത്തിൽ അണിനിരക്കുമെന്ന് പ്രതിഷേധ കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രതികളെ പിടികൂടി അർഹമായ ശിക്ഷ ഉറപ്പാക്കുക, കൊല്ലാനുപയോഗിച്ച വാഹനത്തിെൻറ രജിസ്ട്രേഷൻ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജസ്റ്റിസ് ഫോർ അഫ്ലഹ് കാമ്പയിനും തുടർ പ്രക്ഷോഭങ്ങളും നടത്താൻ തീരുമാനിച്ചതായി പ്രതിഷേധ കമ്മിറ്റി ചെയർമാൻ ഹനീഫ് പാനൂർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് പാനൂർ സോൺ ജനറൽ സെക്രട്ടറി വി.കെ. മമ്മു, കെ.എം.ജെ പാനൂർ സോൺ സെക്രട്ടറി വി.വി. മുസ്തഫ ഹാജി, കെ.എം.ജെ ചമ്പാട് സർക്കിൾ ജന. സെക്രട്ടറി ആർ.സി. മുഹമ്മദ് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.