അഗ്നിവീർ റിക്രൂട്ട്മെന്റ് റാലിക്ക് തലശ്ശേരിയിൽ തുടക്കം
text_fieldsതലശ്ശേരി: വടക്കൻ കേരളത്തിലെ ആദ്യ അഗ്നിവീർ റിക്രൂട്ട്മെന്റ് റാലി തലശ്ശേരി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. ആദ്യദിനത്തിൽ പാലക്കാട് ജില്ലയിൽ നിന്നുള്ള 750ഓളം പേർ ശാരീരിക ക്ഷമത പരീക്ഷയിൽ പങ്കെടുത്തു. വെള്ളിയാഴ്ച കോഴിക്കോട് ജില്ലയിലുള്ളവരും ഞായറാഴ്ച കണ്ണൂർ ജില്ലയിലുള്ളവരും റാലിയിൽ പങ്കെടുക്കും. 20 വരെയാണ് റിക്രൂട്ട്മെന്റ് റാലി.
സബ് കലക്ടർ സന്ദീപ്കുമാർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മേജർ ജനറൽ ആർ.ആർ. റെയ്നയുടെ നേതൃത്വത്തിലാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. കാസർകോട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂർ എന്നീ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശങ്ങളിലെയും പുരുഷന്മാർക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. കോഴിക്കോട് ആർമി റിക്രൂട്ടിങ് ഓഫിസ് (എ.ആർ.ഒ) ജില്ല ഭരണകേന്ദ്രവുമായി ചേർന്നാണ് റാലിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിയത്. പരീക്ഷ എഴുതി പാസായ ഏഴ് ജില്ലകളിൽ നിന്നുള്ള ആറായിരത്തോളം യുവാക്കളാണ് അഞ്ച് ദിവസങ്ങളിലായി നടക്കുന്ന റാലിയിൽ പങ്കെടുക്കുന്നത്.
ഓട്ടം 1600 മീറ്റർ (നാല് റൗണ്ട്), ഒമ്പതടി കുഴിചാടി കടക്കൽ, ഫിസിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ശാരീരിക പരിശോധന, ദേഹ അളവ്, വൈദ്യ പരിശോധന എന്നിവയാണ് റാലിയിൽ ഉൾപ്പെടുത്തിട്ടുള്ളത്. ആർമിയിൽ ജനറൽ ഡ്യൂട്ടി, ക്ലർക്ക്, ട്രേഡ് മാൻ, ടെക്നിക്കൽ തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.